ഒച്ചും കൊച്ചും നല്ല കൂട്ടുകാരാണ്. അവരുടെ ചങ്ങാത്തത്തിന് പിന്നിൽ ഒരു സംഭവമുണ്ട്. കൊച്ചിന്റെ വീട് കടപ്പുറത്തിനടുത്താണ് ഒച്ചിന്റെ കുടുംബം. കടൽക്കരയിലുള്ള ഒരു പാറക്കെട്ടിലാണ് താമസിച്ചിരുന്നത്. തീരത്തെ കഴുകി വെടിപ്പാക്കാൻ തിരകൾ മത്സരിക്കുന്നത് കാണാൻ കൊച്ചിന് വളരെ ഇഷ്‌ടമായിരുന്നു. കൊച്ചു സമയം കിട്ടുമ്പോഴൊക്കെ തീരത്തുകൂടെ നടക്കുക പതിവാണ്.
അന്ന്, ഉറുമ്പുകളുടെ ഒരു പ്രതിഷേധസമരം നടക്കുന്ന ദിവസമായിരുന്നു. പതിനായിരക്കണക്കിന് ഉറുമ്പുകളുടെ പ്രതിഷേധ റാലി. കടലിന്റെ ഇരമ്പൽ കാരണം മുദ്രാവാക്യം വിളികൾ വ്യക്തമല്ല. കൊച്ചു കുറച്ചുകൂടെ ഉറുമ്പുകളുടെ റാലിയുടെ അടുത്തെത്തി. കടൽത്തീരത്ത് കുന്നുകൂടുന്ന മാലിന്യ കൂമ്പാരത്തിനെതിരെ, തങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന മനുഷ്യന്റെ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിഷേധമാണ് മുദ്രാവാക്യത്തിലൂടെ ഉയർത്തുന്നത്. പരിസ്ഥിതി ഘാതകരെ കാപാലികരെ, നിങ്ങൾ ഞങ്ങൾക്കെതിരാണ്. ശുദ്ധവായു, ശുദ്ധജലം, സുരക്ഷിതത്വം ഞങ്ങളുടെ അവകാശം. കടൽ കടന്ന് വന്നവരല്ല, കാടിറങ്ങി വന്നവരല്ല, ഇവിടെ ജനിച്ചവർ. ഇവിടെ വളർന്നവർ… ഞങ്ങൾക്കില്ലേ അവകാശം. പറയൂ… പറയൂ… സർക്കാരേ. ഞങ്ങളുടെ നീതി നിക്ഷേപിച്ചാൽ, ഞങ്ങളെതിർക്കും കട്ടായം… ആവേശമുണർത്തുന്ന മുദ്രാവാക്യം…!അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം!
കൊച്ചു ഒരു നിമിഷം ചിന്തിച്ചു. ഈ ഉറുമ്പുകൾക്കുള്ള പരിസ്ഥിതിബോധം പോലും മനുഷ്യർക്ക് ഇല്ലാതെ പോകുന്നു! കൊച്ചു ചുറ്റും ഒന്ന് കണ്ണോടിച്ചു. മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, അറവുശാലയിലെ മാലിന്യങ്ങൾ, മൂക്കുപൊത്താതെ മുന്നോട്ടുപോകാൻ കഴിയാത്ത ദുർഗന്ധം… അവരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ മനസ്സുകൊണ്ട് പിന്തുണപ്രഖ്യാപിച്ച് കൊച്ചു റാലിയെ നോക്കി നിന്നു. അപ്പോഴാണ് ജാഥയ്ക്ക് ഇടയിലൂടെ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന ഒരു ഒച്ചിനെ കുറച്ചുപേർ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. മുൻനിരയിൽ നിന്ന് ചില നേതാക്കൾ ഒച്ചിന് കടന്നുപോകാൻ വഴി കൊടുക്കണം എന്ന് വാദിച്ചു. പക്ഷേ ഭൂരിപക്ഷം ഉറുമ്പുകളും അത് നിഷേധിച്ചു. കൊച്ചു ഒരു നിമിഷം ചിന്തിച്ചു. ‘നാട്ടിലെ മനുഷ്യരുടെ ജാഥകളും, പ്രതിഷേധ റാലികളും…! വഴിമുടക്കിയുള്ള, യാത്രാ സഞ്ചാരം മുടക്കിയുള്ള, കണ്ണിൽ കാണുന്നതെല്ലാം തച്ചു തകർക്കുന്ന ജാഥകൾ! ദൈവത്തെ പ്രീതിപ്പെടുത്താനെന്നപേരിൽ പള്ളികളും ക്ഷേത്രങ്ങളും നടത്തുന്ന “ചപ്രപ്രദക്ഷിണം”, ഘോഷയാത്രകൾ! ആഘോഷങ്ങൾ! അതെ, ഇത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ന്യായമായ അവകാശമുള്ളപ്പോഴും അപരന്റെ ജീവനും, സ്വത്തിനും, സ്വാതന്ത്ര്യത്തിനും വിനാശം വരുത്തുന്ന പ്രവർത്തികൾ നിന്ദ്യമാണ്’. ഒച്ച് പ്രാണനു വേണ്ടി നിലവിളിക്കുകയാണ്. കൊച്ചു ഓടിച്ചെന്ന് ഒച്ചിനെ രക്ഷപ്പെടുത്തി. അന്നുമുതലാണ് അവരുടെ ചങ്ങാത്തം തുടങ്ങിയത്.
ഒച്ചും കൊച്ചും സമയം കിട്ടുമ്പോഴൊക്കെ ഒരുമിച്ചു നടക്കാനിറങ്ങും. പക്ഷേ ഒച്ച് വളരെ സാവധാനത്തിലാണ് നടക്കുക. കൊച്ചു ഒരു ദിവസം ഒച്ചിനോട് ചോദിച്ചു: നിനക്ക് എന്നെ പോലെ കാൽ നീട്ടി വച്ച് വേഗത്തിൽ നടന്നാൽ എന്താ? ഒച്ച് ചിരിച്ചു. ആ ചിരി തിരമാലകളിൽ തട്ടി പ്രതിധ്വനിച്ചു. ഒച്ച് പറഞ്ഞു: ‘നീ നടന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കൂ… നിന്റെ “പാദമുദ്ര” അവിടെ കാണാൻ കഴിയില്ല. ഞാൻ വന്ന വഴിയിൽ എന്റെ പാദമുദ്രകൾ ഒരു “രജതരേഖ” പോലെ മായാതെ കിടക്കും…! കൊച്ചു ചിരിച്ചുകൊണ്ട് ഒച്ചിനോട് പറഞ്ഞു പ്രണാമം… പ്രണാമം…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.
View Comments
Dear Acha,
Really a thought provoking article and thank you for your time and effort for creating the same. May Lord shower his blessings abundantly and sharpen your words.
As you mention in the article, it is the high time to open our eyes, it's the high time to act, it's the high time to transform......It is better to have an in-depth analysis regarding the environmental pollution which we (the Catholics) have been burdening on mother planet following our feasts and/or celebrations; as plastic, as noise, as fireworks, and others. And, the Christ whom I know personally seems to be unhappy with these deeds. The impact of such pollutants not only affects human beings but also other animals and plants. The research has already proven that the plastic materials may take ~1000 years to degrade completely; which means the first plastic synthesized still do exist. And we are adding more and more.....In return, we are invited to enjoy cancer, heart attack, diabetes, infertility, genetic abnormalities, and so on....which will pass on through generation over generations.
This is the time to change; change drastically.....We need to implement the concept of "ONE HEALTH - health for all living things" in our celebrations. Let's plan our celebrations "ZERO WASTE".... As the Holy See inspires his flock to go back to nature; Let's all start loving our planet which will be a magnificent thanksgiving prayer for being on earth.
Thank you again dear Father for your letters.....