ഇന്നത്തെ ആരാധനാക്രമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള പീഡാനുഭവ വിവരണമാണ് നാം ശ്രവിക്കുന്നത് (യോഹന്നാൻ 18-19). യേശുവിനെ ബന്ധിക്കുന്നത് തുടങ്ങി വിചാരണയ്ക്കും കുരിശുമരണത്തിനും ശേഷം കല്ലറയിൽ അടക്കം ചെയ്യുന്നത് വരെയുള്ള ഭാഗമാണ് നാം ധ്യാനിക്കുന്നത്.
കുരിശിൽ നിന്നുള്ള യേശുവിന്റെ അവസാന വാക്കുകൾ “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നതാണ്. എല്ലാം അവസാനിച്ചു, ഇനി ഒരു പ്രതീക്ഷയുമില്ല എന്നതല്ല ഈ വാക്കുകളുടെ അർത്ഥം. മറിച്ച്, താൻ എന്തിനായി ലോകത്തിലേക്ക് വന്നോ ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു എന്നാണ് യേശുവിന്റെ വാക്കുകൾ. മനുഷ്യകുലത്തെ പാപത്തിൽ നിന്നും മോചിച്ച്, പറുദീസാ അവനു തുറന്നു കൊടുക്കുക എന്ന പിതാവായ ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുവാനാണ് യേശു മനുഷ്യനായി അവതരിച്ചത്. ഇതാ ഈ കുരിശിൽ വച്ച് ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതിയോട് പൂർണ്ണമായി അനുസരണയുള്ളവനായി പുത്രനായ ദൈവം മനുഷ്യകുലത്തിന്റെ രക്ഷ നേടിയെടുക്കുന്നു.
യേശുവിന്റെ കുരിശിലെ ബലി ഓരോ മനുഷ്യനും വേണ്ടിയുള്ളതായിരുന്നു. ഓരോരുത്തനേയും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. ആദ്യമാതാപിതാക്കൾ അനുസരണക്കേടു വഴിയായി പാപം ചെയ്യുകയും ദൈവവുമായുള്ള ബന്ധത്തിൽ നിന്നും അകന്നു പോവുകയും ചെയ്തെങ്കിൽ, കുരിശുമരണത്തോളം ദൈവത്തോട് അനുസരണയുളവായി യേശു മനുഷ്യകുലത്തെ ദൈവവുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
ഇന്ന് ക്രൂശിതരൂപത്തിനു മുന്നിൽ നിൽക്കുമ്പോൾ എന്നെ പാപത്തിൽ നിന്നും പാപത്തിന്റെ പരിണിതഫലങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു യേശുവിന്റെ ബലി എന്ന് കൃതജ്ഞതയോടെ നമുക്കോർക്കാം, അവിടുത്തെ ആരാധിക്കാം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.