ഇന്നത്തെ സുവിശേഷഭാഗം യോഹന്നാൻ 13:21-33.36-38 ആണ്. യേശുവിന്റെ അന്ത്യത്താഴമാണ് രംഗം. ശിഷ്യരിൽ ഒരാൾ ഒറ്റിക്കൊടുക്കുമെന്നും പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുന്നറിയിപ്പ് നൽകുന്നു. യേശുവിൽ നിന്നും അപ്പക്കഷണം വാങ്ങി ഭക്ഷിച്ചശേഷം യൂദാസ് പുറത്തുപോകുമ്പോൾ രാത്രിയായിരുന്നു എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. ഗുരുവിനെ ഒറ്റിക്കൊടുക്കാനുള്ള ആ പോക്ക് ഇരുട്ടിലേക്കാണ്. മൂന്നു വർഷത്തോളം യേശുവിന്റെ കൂടെനടന്ന് യേശുവിന്റെ പഠിപ്പിക്കൽ കേട്ടിട്ടും അത്ഭുതപ്രവർത്തികൾ കണ്ടിട്ടും യൂദാസിൽ മാറ്റം സംഭവിക്കുന്നില്ല. നിസ്സാരമായ മുപ്പതു വെള്ളിക്കാശിന് ഒറ്റികൊടുക്കുന്ന തലത്തിലേക്ക് യൂദാസ് ചുരുങ്ങുന്നു. ക്രിസ്തുവിനെ ഉപേക്ഷിച്ചുള്ള ഓരോ ഇറങ്ങിപുറപ്പെടലും ഇരുട്ടിലേക്കാണ്. ദൈവസാന്നിധ്യം തിരിച്ചറിയാനാകാത്ത അന്ധതയിലേയ്ക്ക്. ഏതൊരു ക്രിസ്തു ശിഷ്യനും വന്നുഭവിക്കാവുന്ന ഒരു ദുർഗതിയാണിത്.
മറ്റൊരു ശിഷ്യനായ പത്രോസ്, ആരൊക്കെ ഉപേക്ഷിച്ചാലും താൻ ഉപേക്ഷിക്കില്ല എന്ന് പറയുമ്പോഴാണ്, പത്രോസ് തന്നെ തള്ളിപ്പറയുമെന്ന മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് ഒരുപക്ഷെ നാം യൂദാസിനെയും പത്രോസിനെയും കുറ്റപ്പെടുത്തുമായിരിക്കും, ഗുരുവിനെ ഒറ്റിക്കൊടുത്തതിനും തള്ളിപ്പറഞ്ഞതിനും. എന്നാൽ, ക്രിസ്തു ശിഷ്യരായ നാമും എത്രയോ പ്രാവശ്യം വിവിധങ്ങളായ മാർഗങ്ങളിലൂടെ അവിടുത്തെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്!
ക്രിസ്തുപഠിപ്പിച്ച ജീവിത രീതികളിൽ നിന്നും എപ്പോഴൊക്കെ നാം വ്യതിചലിച്ചു ജീവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ നാമും യേശുവിനെ ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയും അല്ലെ ചെയ്തത്? ഇന്ന് യേശുവിനെ ആശ്വസിപ്പിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, യേശുവിന്റെ വചനങ്ങൾക്കനുസരിച്ചു ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കാം.
ഇന്നത്തെ സുവിശേഷത്തിൽ ഒറ്റികൊടുക്കുന്ന യൂദാസിനെയും, തള്ളിപ്പറയുന്ന പത്രോസിനെയും മാത്രമല്ല, ഗുരുവിന്റെ വക്ഷസ്സിൽ ചാരികിടന്നു യേശുവിന്റെ മനസ്സിലുള്ളത് അറിയാൻ ശ്രമിക്കുന്ന യേശു സ്നേഹിച്ചിരുന്ന ശിഷ്യനെയും നമുക്ക് കാണാം. യേശു സ്നേഹിച്ചിരുന്ന ശിഷ്യന്റെ പേര് പറയുന്നില്ല എന്നുള്ളത് പ്രതീകാത്മകമാണ്. ആ ശിഷ്യന്റെ പേരിന്റെ സ്ഥാനത്തു യേശുവിന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും പേര് ചേർത്ത് വായിക്കാവുന്നതാണ്. യേശു സ്നേഹിക്കുന്ന ശിഷ്യരാകാനാണ് നമ്മെ ഓരോരുത്തരെയും ഇന്നത്തെ സുവിശേഷം ക്ഷണിക്കുന്നത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.