സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിനെ നേരിടുന്നതിൽ ഗവണ്മെന്റിനോടും ജനത്തോടും ചേർന്ന് പ്രവർത്തിക്കുന്നതിന് ഇറ്റലിയിലെ വൈദീകർക്ക് പാപ്പായുടെ അഭിനന്ദനവും പ്രോത്സാഹനവും. ലൊംബാർഡിയയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ തനിക്ക് ആശ്വാസവും സന്തോഷവും നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് ത്രികാല പ്രാര്‍ത്ഥനയുടെ തുടക്കത്തിൽ ലൈവ് സ്ട്രീമിലൂടെ വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
വൈദീകർ തങ്ങളിലെ അപ്പോസ്തോലിക തീക്ഷ്ണത ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി ആത്മാർത്ഥതയോടെ ഉപയോഗിക്കുന്നതായി പാപ്പാ പറഞ്ഞു. വ്യത്യസ്തമായ രീതികളിൽ വൈദീകർ തങ്ങളുടെ സേവനം ലഭ്യമാക്കി, ജനത്തോടൊപ്പം ആയിരിക്കുന്നുവെന്നും, ഒറ്റപ്പെട്ട് കഴിയുന്നവരെ തേടി വൈദീകർ അവരുടെ അടുത്തേയ്ക്ക് പോകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇന്ന് മിലാനിലെ ആർച്ച്ബിഷപ്പ് ഒരു ക്ലിനിക്കിൽ രോഗികൾക്കുവേണ്ടിയും, ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്‌ടർമാർക്ക് വേണ്ടിയും, നേഴ്സുമാർക്കുവേണ്ടിയും, മറ്റ് സന്നദ്ധപ്രവർത്തകർക്ക് വേണ്ടിയും ദിവ്യബലിയർപ്പിച്ചുവെന്നും, ആർച്ച്ബിഷപ്പ് തന്റെ ജനത്തോടൊപ്പമുണ്ടെന്നും പാപ്പാ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആർച്ച്ബിഷപ്പ് മിലാൻ കത്തീഡ്രലിന്റെ മുകളിൽ കയറി പരിശുദ്ധമാതാവിന്റെ തിരുസ്വരൂപത്തെ നോക്കി പ്രാർഥിച്ചതും പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.