വത്തിക്കാന്‍ സിറ്റി; കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുമ്പോഴും അവര്‍ ഏറെ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട മേഖല വിസ്മരിക്കപ്പെടുകയാണ് പതിവ് ,ഈ സാഹചര്യത്തില്‍ ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി വത്തിക്കാന്‍ രംഗത്ത് വന്നത് ശ്രദ്ധേയമായി .
ഡിജിറ്റല്‍ ലോകത്ത് വളരുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാര്‍ പിയത്രോ പരോളിന് ആവശ്യപ്പെട്ടു. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വത്തിക്കാനില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുമ്പോഴാണ് ഏറെ കാലിക പ്രസക്തിയുളള ഈ വിഷയം കര്‍ദിനാള്‍ പരോളിന് ലോക ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്
അവികസിത രാജ്യങ്ങളില്‍ ധാരാളം കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തില്‍ വളരുന്നുണ്ട് എന്നാല്‍ ഇവരുടെ മാതാപിതാക്കളോ അധ്യാപകരോ ഇവരെ വേണ്ടവിധം നയിക്കുവാന്‍ പ്രാപ്തരല്ല ഗവണ്മെന്റുക്കും ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകുന്നില്ലെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി . അതിര്‍വരമ്പുകളില്‍ ഉളളവരെ സംരക്ഷിക്കണമെന്നുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം സാമ്പത്തിക അതിര്‍വരമ്പുകളില്‍ ഉളളവരെ മാത്രം ഉദ്ദേശിച്ചുളളതല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു .
ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉളളവരുടെ ഇടയിലും ആത്മീയവും മാനസികവുമായ ദാരിദ്രം അനുഭവിക്കുന്നവരുണ്ട് ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാവാതെ ഏകാന്തതയില്‍ അകപ്പെടുന്നവരുമുണ്ട് , ഇത്തരം അതിര് വരമ്പുകളിലുളള ഓണ്‍ലൈനിലൂടെ സംഭവിക്കുന്ന അക്രമത്തിനും ചൂഷണത്തിനും ഇരകളാകുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയുടെ കുട്ടികളുടെ സംരക്ഷണത്തിനായുളള കേന്ദ്രമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.