രാജു ശ്രാമ്പിക്കൽ
മാർത്തോമാശ്ശീഹായിൽ നിന്ന് നേരിട്ട് ജ്ഞാനസ്നാനപ്പെട്ടവരുടെ പാരമ്പര്യത്തിൽപ്പെട്ടവരും ക്നാനായ് തോമായുടെ വംശപാരമ്പര്യത്തിൽ പെട്ടവരുമായ മാർത്തോമാ കൃസ്ത്യാനികളാണ് കൊല്ലം ക്രൈസ്തവ സമൂഹത്തിന്റെ കേന്ദ്ര ബിന്ദു. 9-ാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും ഇവിടെയെത്തിയ മാർ പ്രോത്തും, മാർ സാപ്പോറും ക്രൈസ്തവരോടുകൂടി കൊല്ലത്തു വന്നു താമസിച്ചു.
13-ാം നൂറ്റാണ്ടിലാണ് യൂറോപ്പിലെ ക്രൈസ്തവ സഭയും കേരള സഭയുമായി ബന്ധം ആരംഭിക്കുന്നത്. ഫ്രാൻസിസ്ക്കൻ, ഡോമിനിക്കൻ സഭാംഗങ്ങളെ ഉൾപ്പെടുത്തി ഇന്നസെന്റ് നാലാമൻ പാപ്പാ ‘സൊസൈറ്റി ഓഫ് പിൽഗ്രീംസ് ഫോർ ക്രൈസ്റ്റ്’ സ്ഥാപിച്ചു. ഇതിലെ അംഗവും ഫ്രാൻസിസ്കൻ സന്യാസിയുമായ ജോൺ ഓഫ് മൊന്തെ കോർവിനൊ കൊല്ലത്തെത്തി. ഈ സന്ദർശനത്തോടെയാണ് കൊല്ലം ലത്തീൻ ക്രിസ്തീയ സഭയുടെ കേന്ദ്രമായത്. 1291-ൽ ഇദ്ദേഹം 13 മാസക്കാലം ഇവിടെ താമസിച്ച് അനേകരെ ക്രിസ്തുമതത്തിൽ ചേർത്തു. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ മിഷൻ കേന്ദ്രം. ലത്തീൻ സഭയുടെ ആരംഭം ഇപ്രകാരമായിരുന്നു.
പിന്നീട്, ജോർഡാൻ കത്തലാനി എന്ന ഡോമിനിക്കൻ സന്യാസിയും, നാലു ഫ്രാൻസിസ്കൻ സന്യാസികളും 1299-ൽ ബോംബെയ്ക്കടുത്തുള്ള താനായിൽ എത്തി. അവിടെ ജോർഡാൻ ഒഴികെയുള്ള മറ്റു നാലു പേരും മുസ്ലീമുകളാൽ വധിക്കപ്പെട്ടു. തിരിച്ചെത്തിയ ജോർഡാൻ ജോൺ 22-ാമൻ പാപ്പയുടെ പക്കൽ ഭാരത മാനസാന്തരത്തിനുള്ള പദ്ധതി സമർപ്പിച്ചു.
തുടർന്ന്, പരിശുദ്ധ പിതാവ് 1329 ആഗസ്റ്റ് 9-ന് ‘ആദ് പെർപെ ത്വാം റെയ് മെമ്മോറിയം’ എന്ന തിരുവെഴുത്ത് പ്രകാരം കൊല്ലം ആസ്ഥാനമാക്കി രൂപത സ്ഥാപിക്കുകയും, ജോർഡാൻ കത്തലാനിയെ രൂപതാ മെത്രാനായി നിയമിക്കുകയും ചെയ്തു. പേർഷ്യയിലെ സുൽത്താനി അതിരൂപതയുടെ സാമന്ത രൂപതയായിരുന്നു കൊല്ലം. ചുരുക്കത്തിൽ പഴയ ഇന്ത്യ മുഴുവൻ കൊല്ലം രൂപതയിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രഥമ ലത്തീൻ രൂപതയാണ് കൊല്ലം.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.
View Comments
ഇന്ത്യയിലെപ്ര ഥമ ലത്തീൻ രൂപത എന്ന സൂചന സംശയമുളവാക്കുന്നു. കൊല്ലം രൂപത സ്ഥാപിക്കപ്പെട്ടതിനുമുമ്പ് ഇന്ത്യയിൽ വേറെ കത്തോലിക്കാ രൂപത ഉണ്ടായിരുന്നോ?
ഇല്ലായിരുന്നു എങ്കിൽ ലത്തീൻ രൂപത എന്നതിനു പകരം കത്തോലിക്കാ രൂപത എന്നല്ലേ എഴുതേണ്ടത് ?