Categories: Vatican

ഇത് കത്തോലിക്കാസഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍

2020ല്‍ മെല്‍ബണിലെ യുക്രേനിയന്‍ കത്തോലിക്ക ബിഷപ്പായി നിയമിതനായി.

 

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍ ശ്രദ്ധ നേടുകയാണ് യുക്രൈന്‍ സ്വദേശിയായ മൈക്കോള ബൈചോക്ക്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ എന്ന വിശേഷണത്തിനാണ് ഓസ്ട്രേലിയയിലെ മെല്‍ബണിലെ യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക രൂപതയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മൈക്കോള ബൈചോക്ക് അര്‍ഹനായിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷ്യാനിയയിലായി വ്യാപിച്ച് കിടക്കുന്ന യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക രൂപതയെ നയിക്കുന്ന അദ്ദേഹത്തിന് 44 വയസ്സു മാത്രമാണ് പ്രായം.

കഴിഞ്ഞ ശനിയാഴ്ച നടന്ന കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ്ജ് കൂവക്കാടിനെ കൂടാതെ പൗരസ്ത്യആചാര പ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ ഏക കര്‍ദ്ദിനാള്‍ മൈക്കോള ബൈചോക്കായിരിന്നു. അദ്ദേഹത്തിന്‍റെ വേഷവിതാനങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു. സ്ഥാനാരോഹണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഓസ്ട്രേലിയയിലെ ഒരു ബിഷപ്പാണെങ്കിലും സാര്‍വത്രിക സഭയുടെ കര്‍ദ്ദിനാളാണെങ്കിലും യുക്രൈന്‍ തന്‍റെ ഹൃദയത്തിലാണെന്നും പറഞ്ഞു. യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനവും നല്‍കി.

1980 ഫെബ്രുവരി 13 ന് യുക്രൈനിലെ ടെര്‍നോപിലാണ് ബൈചോക്കിന്‍റെ ജനനം. 2005ല്‍ വൈദികനായി. 2020ല്‍ മെല്‍ബണിലെ യുക്രേനിയന്‍ കത്തോലിക്ക ബിഷപ്പായി നിയമിതനായി.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

7 days ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

3 weeks ago