Categories: Vatican

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്

"ജീവന്‍ ജീവിതയോഗ്യമാണ്" എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ ശ്രദ്ധേയനായി

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാന്‍ സിറ്റി: സഭയുടെ പ്രബുദ്ധനായ ടെലിവിഷന്‍ വചനപ്രഭാഷകനും ധന്യനുമായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്‍ വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്, സഭയുടെ ധന്യനായ മെത്രാപ്പോലീത്തയും അമേരിക്ക സ്വദേശിയുമായ ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ യോഗ്യനായത്.

2010-ല്‍ ബോണി ട്രാവിസ് എങ്സ്ട്രോം ദമ്പതികള്‍ക്കു ചാപ്പിള്ളയായി ജനിച്ച ജെയിംസ് എങ്സ്ട്രോമിന് ജീവൻ ലഭിച്ചതാണ് ധന്യനായ ഫുള്‍ട്ടെന്‍ ഷീനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ ലഭിച്ച അടയാളം. ജീവന്റെ അടയാളമില്ലാതിരുന്ന കുഞ്ഞ് മരിച്ചതായി വൈദ്യശാസ്ത്രം പ്രഖ്യാപിച്ചെങ്കിലും, മാതാപിതാക്കളായ ബോണിയും ട്രാവിസും ധന്യനായ ആര്‍ച്ചുബിഷപ്പ് ഷീനിന്റെ മാധ്യസ്ഥം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാണ് കുഞ്ഞിന് അത്ഭുതകരമായി ജീവന്‍ കിട്ടിയതെന്ന വസ്തുത വൈദ്യശാസ്ത്രവും, വത്തിക്കാനും സ്ഥിരീകരിക്കുകയുണ്ടായി.

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്റെ ജീവിതം

1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ധന്യന്‍ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ജനിച്ചത്.

1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

1950, 60-പതുകളില്‍ വൈദികനായിരുന്ന നാള്‍ മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന്‍ ജീവിതയോഗ്യമാണ്” എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.

1951-ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.

1966-ല്‍ ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ രൂപതാമെത്രാനായി നിയോഗിക്കുംവരെ ഫാദര്‍ ഷീന്‍ പ്യോറിയയില്‍ ഇടവക വൈദികനായി പ്രവര്‍ത്തിച്ചു.

75-ാമത്തെ വയസ്സില്‍ അദ്ദേഹം വിശ്രമജീവിതത്തിനായി ന്യൂയോര്‍ക്കിലേയ്ക്കു നീങ്ങി.

1979-ല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 84-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞു.

2002-ല്‍ പ്യോറിയ രൂപതയാണ് ഷീനിന്റെ നാമകരണ നടപടി ക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ദൈവദാസന്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു.

2019 ജൂലൈ 6-ന് ധന്യനായ ഷീനിന്റെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചു.

അദ്ദേഹത്തിന്റെ ഭൗതികശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് ന്യൂയോര്‍ക്കിലെ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസന ദേവാലയത്തിലാണ്.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ വൃക്കകള്‍ക്ക് തകരാര്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…

6 hours ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago