Categories: Kerala

അ​ൾ​ത്താ​ര​യി​ലെ ക്രൂ​ശി​ത​രൂ​പം മൂ​ന്നാം​ത​വ​ണ​യും ത​ക​ർ​ത്തു

അ​ൾ​ത്താ​ര​യി​ലെ ക്രൂ​ശി​ത​രൂ​പം മൂ​ന്നാം​ത​വ​ണ​യും ത​ക​ർ​ത്തു

തൃ​പ്ര​യാ​ർ: സെ​ന്‍റ​റി​ലെ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ലെ അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ച്ച ക്രൂ​ശി​ത രൂ​പ​ത്തി​നുനേ​രെ മൂ​ന്നാം​ത​വ​ണ​യും ആ​ക്ര​മ​ണം. ക​ല്ലേ​റി​ൽ ക്രൂ​ശി​ത​രൂ​പ​ത്തി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി പൊട്ടി​പ്പോയി. മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പൊട്ട​ലു​ണ്ട്.

ഇ​ന്ന​ലെ വൈ​കീ​ട്ട് അഞ്ചോടെ പ​ള്ളി​യി​ലേ​ക്ക് പ്രാ​ർ​ഥി​ക്കാ​ൻ വ​ന്ന വി​ശ്വാ​സി​ക​ളാ​ണ് ക്രൂ​ശി​ത​രൂ​പം ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​നെ പ​ള്ളി കൈ​ക്കാ​രന്മാ​രേ​യും വി​കാ​രി​യേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​കാ​രി ഫാ. ​പ്രി​ൻ​സ് പു​വ​ത്തി​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കി. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ക്രൂ​ശി​ത​രൂ​പ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​നെതു​ട​ർ​ന്ന് പ​ള്ളി​യു​ടെ ഉ​ള്ളി​ലും പു​റ​ത്തും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.

ഉ​ച്ച​യ്ക്ക് 12.20-ന് ​ആ​ക്ര​മ​ണം ന​ട​ന്ന​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. ഒ​രാ​ൾ ഓ​ടി​വ​ന്ന് ആ​ദ്യം ഒ​രു ക​ല്ലെ​റി​യു​ന്ന​തും പി​ന്നീ​ട് ര​ണ്ടാ​മ​തും ക്രൂ​ശി​ത രൂ​പ​ത്തിനു നേ​രെ ക​ല്ലെ​റി​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

വ​ല​പ്പാ​ട് എ​സ്.എച്ച്.ഒ.ടി.​കെ.​ഷൈ​ജു, എ​സ്.ഐ. ഇ.​ആ​ർ.​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago