Categories: Public Opinion

അസ്തിത്വ പ്രതിസന്ധി നേരിടുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിന്റെ ഗതികേട്

സമൂഹത്തിലെ ധാർമിക ശബ്ദമാണ് കത്തോലിക്കാസഭ...

കേരളം ഇന്ന് നേരിടുന്ന വലിയ ദുരന്തം അസ്തിത്വ പ്രതിസന്ധി നേരിടുന്ന രാഷ്ട്രീയ പാർട്ടികളാണ് ഭരണത്തിലും പ്രതിപക്ഷത്തിലും എന്നതാണ്. അസ്തിത്വ പ്രതിസന്ധി വല്ലാതെ അലട്ടുന്നതിനാൽ ഇവർക്ക് സത്യത്തിന്റെ മുഖം വികൃതമായി മാത്രമേ കാണാനാവുന്നുള്ളൂ. നാവിൽ വിളങ്ങുന്ന ആദർശമൊക്കെ അവസരവാദത്തിനും സങ്കുചിത പ്രീണനങ്ങൾക്കും വഴിമാറും. തങ്ങൾ വസിക്കുന്ന സമൂഹത്തിലും ലോകത്തിലും നടക്കുന്നതൊന്നും അറിയുന്നില്ലായെന്നോ, ആദ്യമായാണ് കേൾക്കുന്നതെന്നോ ഒക്കെ പരിതപിക്കുന്ന ഒരുതരം അൽഷിമേഴ്‌സ് കലർന്ന മൂക-ബധിരാവസ്ഥയ്ക്ക് അടിമകളാകും.

രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ രാഷ്ട്രീയബോധത്തോടെ കേരളത്തെ നയിക്കേണ്ടവർ ദിശയറിയാതെ, സമൂഹത്തിന്റ ചുറ്റുവട്ടത് തിന്മ തഴച്ചുവളരുന്നത് തിരിച്ചറിയാനുള്ള ബോധം നഷ്ടപ്പെട്ട് പകച്ചു നിൽക്കുമ്പോൾ, കത്തോലിക്കാ സഭ പ്രതികരണത്തിന്റെ തീയായ് മാറുന്നത് സ്വാഭാവികം. കാരണം, സഭയുടെ ഉത്തരവാദിത്വമാണ് നീതിയുടെയും നന്മയുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമൂഹം കെട്ടിപ്പടുക്കുന്നതിൽ പങ്കുചേരുക എന്നത്.

അഭേ മാത്യു കാഞ്ഞിരപ്പാറയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കേരളത്തിന്റെ ദുരവസ്ഥയെ വിവരിക്കുന്നുണ്ട്, ചൂണ്ടുപലക കണക്ക് ഓർമ്മപ്പെടുത്തലാകുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അഭേ മാത്യു കാഞ്ഞിരപ്പാറ

തിന്മകൾ വിളിച്ചു പറയാനുള്ള ആർജ്ജവം ഇല്ലാത്ത, അനീതികൾക്കെതിരെ നടപടിയെടുക്കാൻ ചങ്കുറപ്പ് ഇല്ലാത്ത നേതൃത്വമുള്ള രാഷ്ട്രീയ പാർട്ടികളാണ് ഇന്ന് കേരളത്തിലുള്ളത്. അതിനാൽ തന്നെ ഈ പാർട്ടികളെല്ലാം ഗൗരവകരമായ Existential Crisis-ൽ കൂടെയാണ് കടന്നു പോകുന്നത്. അനീതിക്കെതിരെ പ്രതികരിക്കാൻ അവരെ നിയന്ത്രിക്കുന്ന ശക്തികൾ അനുവദിക്കുന്നില്ല എന്നത് മാത്രമല്ല, തിന്മയുടെ ശക്തികൾക്ക് വഴങ്ങി അസംബന്ധം വിളിച്ചു പറയേണ്ട സാഹചര്യവും സംജാതമായിരിക്കുന്നു.

സമൂഹം വലിയ വിപത്തുകളിലേക്ക് പോകുമ്പോൾ, നേർവഴിക്ക് നടത്താൻ കടമയുള്ളവരാണ് സാമൂഹിക പ്രവർത്തകർ. സമൂഹത്തോട് യാതൊരു കടമയും ഇല്ലാതെ പ്രവർത്തിക്കുന്നവർ രാഷ്ട്രീയ തൊഴിലാളികൾ മാത്രമാണ്. കേരളത്തിൽ എന്നുമാത്രമല്ല അന്താരാഷ്ട്രതലത്തിൽ തന്നെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് മലയാളികൾ സജീവമായി ഇടപെടുന്നു എന്നുള്ളത് മുഖ്യധാരാ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകളാണ്. അതിനെക്കുറിച്ച് അറിവില്ല എന്നുപറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രതിഭാസം മനസാക്ഷിയില്ലാത്ത നേതാക്കന്മാർക്ക് മാത്രമേ പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഫാമിലിമാൻ എന്ന ആമസോൺ പ്രൈം ഇൽ സൂപ്പർഹിറ്റായ സീരീസിൽ തുടക്കംതന്നെ കേരളത്തിൽ നിന്ന് പോയ തീവ്രവാദികളെ ചിത്രീകരിച്ചിരിക്കുന്നത് സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ കൂടി ആയിരിക്കാനാണ് സാധ്യതയുള്ളൂ എന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാവും.

സമൂഹത്തിലെ ധാർമിക ശബ്ദമാണ് കത്തോലിക്കാസഭ. നേതൃത്വപാടവമില്ലാത്ത, അഴിമതിക്കാരായ, ധാർമികതയ്ക്ക് തുരങ്കം വെക്കുന്ന നേതാക്കന്മാർ ഭരണത്തിൽ വരുമ്പോൾ സഭ കൃത്യമായി ഇടപെടുകയും പ്രബോധനം നടത്തുകയും ചെയ്യും. അത് സഭയുടെ പ്രഥമമായ കടമകളിൽ ഒന്നാണ്. സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ കേരളത്തിലെ ഒരു രൂപതാധ്യക്ഷൻ തന്റെ ജനങ്ങളോട് പറഞ്ഞ ഒരു പ്രസംഗം വളച്ചൊടിച്ചു വർഗീയ പരിവേഷം നൽകുന്ന നേതാക്കന്മാരെ കരുതിയിരിക്കേണ്ടതാണ്. ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതല്ല എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും പ്രസ്തുത പ്രസ്താവനയെ മതസ്പർദ്ധ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടാൻ രാഷ്ട്രീയ നേതാക്കന്മാർ ആവേശം കാണിക്കുന്നുണ്ട്.

സമൂഹത്തിലെ അനീതികളെ ചൂണ്ടിക്കാണിക്കാനോ അതിനെതിരെ തക്കതായ നടപടികൾ എടുക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ, അതിനെതിരെ പ്രതികരിക്കുന്നവരെ സംഘടിതമായി ഇല്ലാതാക്കുക എന്നുള്ള മിഥ്യാബോധമാണ് ഇവരെ നയിക്കുന്നത്. ഒരു സമുദായത്തിനെ മൊത്തം അധിക്ഷേപിക്കുന്നു എന്ന മട്ടിലുള്ള പ്രസ്താവനകൾ അതിനുള്ള ആയുധവുമാക്കുന്നു.

പ്രിയമുള്ള നേതാക്കന്മാരെ, വിദ്യാസമ്പന്നരായ കേരളത്തിലെ ജനങ്ങൾക്ക് നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകമുണ്ട്. നിങ്ങൾ എത്ര പ്രസ്താവനകളിറക്കിയാലും സത്യത്തിന്റെ മുഖം പ്രകാശിച്ചു തന്നെ നിൽക്കും. രൂപതാദ്ധ്യക്ഷൻ നൽകിയ പ്രസംഗം മാധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. ആരെയൊക്കെയോ ഭയന്നു നിങ്ങൾ പറയാൻ മടിക്കുന്ന സമൂഹത്തിലെ തിന്മകളെ കുറിച്ച് അല്ലാതെ ഒരു രീതിയിലുള്ള അവിവേകവും പിതാവ് പറഞ്ഞിട്ടില്ല.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നടന്ന തീവ്രവാദികളുടെ ട്വിൻ ടവർ ആക്രമണമാണ്. ഇന്ന് കൃത്യം 20 വർഷം പൂർത്തിയായിരിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിന് കേരളത്തിൽ നിന്ന് തീവ്രവാദികളുടെ കാര്യമായ സഹായം ലഭിച്ചു എന്ന റിപ്പോർട്ടുകളും മാധ്യമങ്ങളിൽ കണ്ടിരുന്നു.

അടുത്ത ഇലക്ഷൻ വരുന്നതിനുമുമ്പ് അവരവർക്ക് മനസ്സിലായ സത്യങ്ങൾ വിളിച്ചു പറയണമല്ലോ നമ്മൾ. അല്ലെങ്കിൽ ഇവരുടെ വിവരക്കേടിന് നാം സാക്ഷിയാവും. നന്നാവാനുള്ള താക്കീതും അതോടൊപ്പം ജനങ്ങൾക്ക് ഇപ്പോൾ മറ്റ് ഓപ്ഷനുകളുമുണ്ട് എന്നുള്ളതും കൂടി ഓർമിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോട് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ നിങ്ങളൊക്കെ നേതൃത്വം നൽകുന്ന പാർട്ടിയിലുള്ള കൂറ് അണികൾക്ക് നഷ്ടപ്പെടുന്നു എന്നുള്ള ബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

Existential Crisisൽ നിന്ന് പുറത്തുവരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. അമേരിക്കയിലും ശ്രീലങ്കയിലും ഒക്കെ നടന്നത് കേരളത്തിൽ സംഭവിക്കാതിരിക്കാൻ നേതൃത്വം പരിശ്രമിക്കട്ടെ എന്ന് ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

4 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago