Categories: Kerala

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ഫാ. ജോബിന്‍ ജോസഫ്‌ പനക്കല്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മ്മിച്ച റോസറി പാര്‍ക്ക് ആശീര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10-ാം തീയതി വൈകിട്ട് 6.30 -നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന രൂപത മെത്രാന്‍ റൈറ്റ്.റവ.ഡോ.ഡഗ്ലസ് റൊഗത്തിയേരി ആശീര്‍വദിച്ചത്. ആലപ്പുഴ രൂപത മെത്രാന്‍ റൈറ്റ്.റവ.ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയിലും, സഹായമെത്രാന്‍ റൈറ്റ്.റവ.ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പിലും സന്നിഹിതരായിരുന്നു. ഇറ്റലിയിലെ ചെസേന രൂപത പ്രൊകുറേറ്റര്‍ മോണ്‍സിഞ്ഞോര്‍ മാര്‍ക്കോ മുറത്തോറിയും രൂപതയിലെ അമ്പതോളം വൈദീകരും സന്ന്യസ്തരും പതിനായിരക്കണക്കിന് ഭക്തജനങ്ങളും ഈ ചരിത്ര നിമിഷത്തിന് സാക്ഷികളായി. അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ.ക്രിസ്റ്റഫര്‍ എം.അര്‍ത്ഥശ്ശേരില്‍ അഭിവന്ദ്യ പിതാക്കന്മാരേയും വൈദീകരേയും സന്ന്യസ്തരേയും ദൈവജനത്തെയും സ്വാഗതം ചെയ്തുകൊണ്ടാണ് ആശീര്‍വാദ കര്‍മ്മം ആരംഭിച്ചത്.

അര്‍ത്തുങ്കല്‍ ബസിലിക്കയെ സ്വര്‍ഗ്ഗീയ ആരാമമാക്കി മാറ്റാന്‍ തക്കവിധത്തില്‍ മനോഹരമായാണ് ശില്പി അമല്‍ ഫ്രാന്‍സീസ് ശില്പങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആറടി ഉയരമുള്ള 80 കോണ്‍ക്രീറ്റ് ശില്പങ്ങളെ കൂടാതെ 16 എംബോസിംഗുകളും (ഭിത്തിയില്‍ നിര്‍മ്മിക്കുന്ന ശില്പങ്ങള്‍) റോസറി പാര്‍ക്കിനെ അതിമനോഹരമാക്കുന്നു. പ്രകാശത്തിന്‍റെ രഹസ്യത്തിലെ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം വര്‍ണ്ണിക്കുന്ന തിരുവത്താഴം വിശ്വാസികളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ആശീര്‍വാദത്തെ തുടര്‍ന്ന് വിശ്വാസികള്‍ ജപമാല ഉദ്ദ്യാനത്തില്‍ ജപമാലകള്‍ അര്‍പ്പിച്ചു തുടങ്ങി. തീര്‍ത്ഥാടകരായെത്തുന്നവര്‍ കൂട്ടം കൂട്ടമായി ഇരുപത് രഹസ്യങ്ങളും ചൊല്ലി ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷത്തെ മകരം പെരുന്നാളിന് അര്‍ത്തുങ്കല്‍ ബസിലിക്കയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ജപമാല ഉദ്ദ്യാനം. പരിശുദ്ധ അമ്മയും വിശുദ്ധ സെബസ്ത്യാനോസും എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago