Categories: Sunday Homilies

അബ്രഹാമിന്റെ കാലം മുതൽ തന്നെ വിശ്വാസം കുടുംബങ്ങളിലൂടെ പകർന്ന് നൽകുന്ന പാരമ്പര്യമുണ്ട്

അബ്രഹാമിന്റെ കാലം മുതൽ തന്നെ വിശ്വാസം കുടുംബങ്ങളിലൂടെ പകർന്ന് നൽകുന്ന പാരമ്പര്യമുണ്ട്

തിരുക്കുടുംമ്പത്തിന്റെ തിരുനാൾ

ഒന്നാംവായന: ഉൽപ 15:1-6, 21:1-3

രണ്ടാംവായന: ഹെബ്ര 11:8, 11-12,17-19

                                       അല്ലങ്കിൽ

                             കൊളൊ 3:12-21

സുവിശേഷം: ലൂക്കാ 2:22-40 (അല്ലങ്കിൽ)

                          ലൂക്കാ 2: 22. 39 ‌- 40

ദിവ്യബലിയക്ക് ആമുഖം

തിരുസഭാ മാതാവിനൊപ്പം നാം ഇന്ന് തിരു കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.  വ്യവസായ വിപ്ലവത്തിന്റയും സാമൂഹിക മാറ്റങ്ങളുടെയും അനന്തരഫലമായി കുടുംബ ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാൻ തുടങ്ങിയ കാലഘട്ടത്താണ് കുടുംബത്തിന്റെ മഹത്വം ഉയർത്തികാണിക്കുവാനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തോടുകൂടി സഭയിൽ ഈ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്.  ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹചര്യത്തിൽ കുടുംബത്തിന്റെ മഹത്വത്തേയും കുടുംബ ബന്ധങ്ങളുടെ പവിത്രതയേയും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു.

തിരുകുടുംബത്തിന്റെ ഈ ഞായറാഴ്ച ഉണ്ണിയേശുവിനെ ദൈവാലയത്തിൽ കാഴ്ചവയ്ക്കാൻ പോകുന്ന ജോസഫിനേയും മറിയത്തേയും നാം സുവിശേഷത്തിൽ കാണുന്നു.  യഹൂദരുടെ ആത്മീയ സിരാകേന്ദ്രമായ ജറുസലെം ദൈവാലയത്തിൽ വച്ച് യേശു “ജനതകളുടെ പ്രകാശമാണെന്ന് പ്രഘോഷിക്കപ്പെടുന്നു.  ഈ പ്രകാശത്തെ നമ്മുടെ ജീവിതത്തിലും നമുക്ക് ജ്വലിപ്പിക്കാം.  ഈ ദിവ്യബലിയർപ്പിച്ച്കൊണ്ട്  നമ്മുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാം.

വചനപ്രഘോഷണം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

രക്ഷകനായ യേശു ഈ ലോകത്തിലേയ്ക്ക് വന്നത് ഒരു കുടുംബത്തിലൂടെയാണ്.  ഒരു കുടുംബത്തിൽ ജനിച്ചു ഒരു കുടുംബത്തിൽ വളർന്നു.  ഇതിൽ നിന്നുതന്നെ കടുംമ്പ ജീവിതത്തിന് ദൈവം നിൽകുന്ന   പ്രാധാന്യം നമുക്കെല്ലാവർക്കും മനസ്സിലാകും.  തിരുകുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്ന് തിരുവചനത്തിൽ നാം രണ്ട് കുടുംബങ്ങളെ  പരിചയപ്പെടുന്നു.  ഒന്ന് പഴയ നിയമത്തിലെ അബ്രഹാമും, സാറയും, ഇസഹാക്കും ചേർന്ന കുടുംബം.  രണ്ട്, പുതിയ നീയമത്തിലെ ജോസഫും, മറിയവും, യേശുവും ചേർന്ന കടുബം.  ഈ രണ്ട് കുടുംബങ്ങളെയും അവർക്ക് ദൈവവുമായിട്ടുള്ള ബന്ധത്തെയും കൂടുതൽ മനസ്സിലാക്കിയാൽ നമ്മുടെ കുടുംബങ്ങളുടെ വിശ്വാസ ജീവിതത്തിന് അത് കൂടുതൽ ശക്തി പകരും.

പഴയ നിയമത്തിലെ അബ്രഹാമിനോട് താൻ കാണിച്ചുതരുന്ന സ്ഥലത്തേയ്ക്ക് പോകുവൻ പറഞ്ഞപ്പോൾ അത് എവിടെയാണെന്നു പോലും അറിയാതെ അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയിലേയ്ക്ക് യാത്രപുറപ്പെടുന്നു.  ജീവിതവും ഇതുപോലെയാണ്.  നാളെ എന്ത് സംഭവിക്കും എന്നറിയാതെ നാം ഇന്നു ജീവിക്കുന്നു.   അബഹാമിനെപ്പോലെ ദൈവത്തിൻ വിശ്വാസവും ധൈര്യവും ഉള്ളവനുമാത്രമെ ജീവിതത്തിൻ വിജയിക്കുവാൻ സാധിക്കുകയുള്ളു.  സുവിശേഷത്തിലെ ജോസഫ് ദൈവത്തിൽ ധൈര്യപൂർവ്വം വിശ്വസിച്ച് ദൈവത്തിന്റെ വാക്കുകൾ അനുസരിച്ച് പ്രവർത്തിച്ച വ്യക്തിയാണ്.  എവിടെ നിന്നാണ് മനുഷ്യൻ ഈ വിശ്വാസവും ധൈര്യവും നേടുന്നത്?  സ്വന്തം കുടുംബത്തിൽ നിന്നും, അപ്പനിൻ നിന്നും, അമ്മയിൽ നിന്നും, മുത്തശ്ശനും മുത്തശ്ശിയിൽ നിന്നും, സഹോദരങ്ങളിൽ നിന്നുമാണ് ഒരു കുഞ്ഞ് വിശ്വാസത്തിന്റേയും ധൈര്യത്തിന്റെയും ബാലപാഠങ്ങൾ പഠിക്കുന്നത്.

രണ്ടാമതായി നാം കാണുന്ന വ്യക്തിയാണ് പഴയ നിയമത്തിലെ അമ്മയായ സാറാ.  പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗർഭധാരണത്തിനു വേണ്ട ശക്തി പ്രാപിച്ചു.  ഇസഹാക്കിന് ജന്മം നൽകുന്ന അവൾ പിൽക്കാലത്ത് ജനതകളുടെ അമ്മയായി.  ജീവിതത്തിലെ ഏറ്റവും നിരാശാജനകമായ സാഹചര്യത്തിലും ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിച്ച വ്യക്തിയാണ് സാറാ.  പുതിയ നീയമത്തിലെ അമ്മയായ മറിയവും നമ്മുടെ കുടുംബങ്ങളിലുള്ളതിനെക്കാൾ അതികഠിനമായ ജീവിത യാഥാർത്ഥ്യങ്ങളിലുടെയും അനിശ്ചിതത്വത്തിലൂടെയും കടന്ന്പോയ വ്യക്തിയാണ്.  യേശുവിനെ ഗർഭം ധരിക്കുന്ന സമയത്ത് തന്നെ മാലാഖയോട് ഇതെങ്ങനെ സംഭവിക്കും എന്ന് സംശയം ചോദിക്കുന്നു.  ജോസഫ് ഒരവസരത്തിൻ മറിയത്തെ ഉപേക്ഷിക്കാൻ ആലോചിക്കുന്നു.  ഒട്ടും അനിയോജ്യമല്ലാത്ത ഒരു സ്ഥലത്ത് – ഒരു കാലിത്തൊഴുത്തിൽ അവൾക്ക് യേശുവിനെ പ്രസവിക്കേണ്ടിവരുന്നു, സ്വന്തം മകനെക്കുറിച്ച് വളരെ സങ്കീർണ്ണമായ പ്രവചനങ്ങൾ ശ്രവിക്കുന്നു, അവളുടെ ഹൃദയത്തിലും ഒരു വാൾ തുളച്ച് കയറുമെന്ന് പറയുന്നു, കൈകുഞ്ഞിനേയും കൊണ്ട് രാത്രിയുടെ യാമങ്ങളിൽ ഈജിപ്തിലേയ്ക്കുള്ള പാലായനം, ദൈവാലയത്തിൽ വച്ച് ബാലനായ യേശുവിന്റെ തിരോധാനം, സ്വന്തം മകനെ സിനഗോഗുകളിലും, ഗ്രാമങ്ങളിലും നിന്ന് പുറത്താക്കപ്പെടുന്നു.  അവസാനം ഒരു മഹാപരാധിയെപ്പോലെ സ്വന്തം പുത്രൻ ക്രൂശിൽ പിടഞ്ഞ്  മരിക്കേണ്ടി വരുന്നത്.  ഇതെല്ലാം കണ്ടിട്ടും അനുഭവിച്ചിട്ടും ദൈവീക പദ്ധതിയിൽ അടിയുറച്ച് വിശ്വസിച്ച മറിയം നമ്മുടെ കുടുംബങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു മാതൃകയാണ്.

നമ്മുടെ കുടുംബങ്ങൾക്ക് പഠിക്കേണ്ട മൂന്നാമത്തെ പാഠം നൽകുന്നത് ഇസഹാക്കാണ്.  ദൈവത്തിന്റെ പ്രീയപ്പെട്ടവർ പരീക്ഷണങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്ന് പോകേണ്ടി വരുമെന്ന് ഇസഹാക്കിലൂടെ നാം പടിക്കുന്നു.  തന്റെ ഏക മകനെ ബലിയർപ്പിക്കാൻ ദൈവം ആവശ്യപ്പെടുമ്പോൾ (ഉൽപ 22,2) നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത ഒരു യാഥാർത്ഥ്യവും കൂടി  ദൈവത്തിനുണ്ടെന്ന് നാം അറിയുന്നു.  നമ്മുടെ കുടുംബങ്ങളിലും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത പ്രശ്നങ്ങൾവരുബോൾ നാം അബ്രഹാമിന്റെയും ഇസഹാക്കിന്റെയും അവസ്ഥയിലാണ്.  കുടുംമ്പ ജീവിതം ലാഘവമായ ഒരു യാഥാർത്ഥത്യമല്ല; മറിച്ച് അത് ധീരമായ വിശ്വാസ പോരാട്ടമാണ്.  ദൈവത്തിന്റെ പദ്ധതിയനുസരിച്ച് ഇസഹാക്ക് തുടർന്നും ജീവിക്കുന്നു.

സുവിശേഷത്തിൽ പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുന്ന യേശുവും ഉത്ഥിതനാകുന്നു – ഇന്നും ജീവിക്കുന്നു.  ദൈവം നൽകുന്ന സഹനങ്ങളിലൂടെ കടന്ന് പോകുമ്പോൾ നാം മരിക്കുകയല്ല മറിച്ച് ദൈവീകപദ്ധതിപ്രകാരം ജീവിക്കുകയാണ് ചെയ്യുന്നത്.  അബ്രഹാമിന്റേയും, സാറായുടേയും, ഇസഹാക്കിന്റേയും കുടുംബം ദൈവാനുഗ്രഹമുള്ള കുടുംബമായിരുന്നു.  ജോസഫും, മറിയവും, യേശുവും ചേർന്ന കുടുംബം ” തിരുകുടുംബം” ആയിരുന്നു.  എങ്ങനെയാണ് നമ്മുടെ കുടുംബവും തിരു കടുംമ്പമായിമാറുന്നത്?  എങ്ങനെയാണ് നമ്മുടെ കുടുംബവും ദൈവാനുഗ്രഹം പ്രാപിക്കുന്ന കുടുംബമായിമാറുന്നത് ?  ഉത്തരം വളരെ ലളിതമാണ്.  അബ്രഹാമിനേയും സാറയേയും പോലെ, ജോസഫിനേയും മറ്റയത്തെയുംപ്പൊലെ ദൈവത്തിന് നമ്മുടെ കുടുംബങ്ങളിൽ ഒന്നാം സ്ഥാനം നൽകുക.  യേശു മാതാപിതാക്കളെ അനുസരിച്ചത്പോലെ കുട്ടികളും തങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുക.

സമൂഹത്തിലും ഇടവകയിലും മാറ്റങ്ങൾ വരുത്തി നവീകരിക്കുവാൻ ആഗ്രഹിക്കുന്നവർ സ്വന്തം കുടുംബങ്ങളിൽ നിന്നു തന്നെ ഈ നവീകരണം ആരംഭിക്കുക.

അബ്രഹാമിന്റെ കാലം മുതൽ തന്നെ വിശ്വാസം കുടുംബങ്ങളിലൂടെ പകർന്ന് നൽകുന്ന പാരമ്പര്യമുണ്ട്.  ക്രൈസ്തവ ഭവനങ്ങളിലും കുരിശ് വരയ്ക്കുവാനും, പ്രാർത്ഥിക്കുവാനും, കല്പനകൾ അനുസരിക്കുവാനും, വിശ്വസിക്കുവാനും കുട്ടികൾ പഠിക്കുന്നത് മാതാപിതാക്കന്മാരിൽ നിന്നുമാണ്.  വൈകുന്നേരങ്ങളിൽ അപ്പനും അമ്മയും മക്കളും ഒരുമിച്ച് ചേർന്ന്‌ നടത്തുന്ന കുടുംബപ്രാർത്ഥന സജ്ജീവമായി നമ്മുടെ കുടുംബങ്ങളിലും നമുക്ക് നില നിർത്താം. ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കും.  ആമേൻ

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

10 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago