Categories: Daily Reflection

“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”

“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”

ഫാദർ. ജോസ് ഡാനിയേൽ, Sch.P. (Piarist Fathers)

അനുദിന മന്ന

യാക്കോ:- 3: 13- 18
മാർക്കോ:- 9: 14- 29

“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”

ശൈശവം മുതലേ പിശാചുബാധിച്ച തന്റെ മകനെ സുഖമാക്കുവാനുള്ള   അപേക്ഷയുമായി ക്രിസ്തുനാഥന്റെ അടുക്കലേക്ക് വരുന്ന പിതാവ്: ഹൃദയലാളിത്യത്താലും, തുറവിയാലും  തന്റെ വിശ്വാസം ഏറ്റുപറയുകയും,  തന്നിലുള്ള അവിശ്വാസം പരിഹരിക്കുവാൻ കർത്താവിനോട് യാചിക്കുകയും ചെയുന്ന ഒരു പിതാവിനെയാണ് ഈ സുവിശേഷഭാഗത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.  ഹൃദയവിശാലതയോടുകൂടിയുള്ള ഏറ്റുപറച്ചിലിനു പിതാവിന് കിട്ടിയ പ്രതിഫലം മകന്റെ സൗഖ്യമാണ്.

സ്നേഹമുള്ളവരെ,  ക്രിസ്തുവിന്റെ അനുയായികളായ നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണെന്ന് നമ്മെ ഓർമ്മപെടുത്തുന്നതാണ് കർത്താവിന്റെ അടുക്കലേക്ക് വന്ന പിതാവിന്റെ ഈ വാക്കുകൾ  “ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ചു   എന്നെ സഹായിക്കണമേ.”

ക്രിസ്തീയജീവിതം നയിക്കുന്ന നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണെന്നും ഏതെങ്കിലും അവസരത്തിൽ നാം അവിശ്വാസിയായിട്ടുണ്ടെങ്കിൽ തുറവിയോടുകൂടി കർത്താവെ എന്റെ  അവിശ്വാസം പരിഹരിച്ചു എന്നെ സഹായിക്കണമേയെന്ന് യാചിക്കുന്നുണ്ടോ എന്ന്  നമ്മുക്ക്  ചിന്തിക്കാം.

സ്നേഹസ്വരൂപനായ ദൈവമേ, അങ്ങിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ക്രിസ്തീയമൂല്യത്തിൽ വളരുവാനും,  മാനുഷികബലഹീനതയാലുള്ള നമ്മുടെ ഓരോരുത്തരുടെയും അവിശ്വാസം പരിഹരിച്ചു നമ്മെ സഹായിക്കണമേയെന്നും സർവ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

32nd Sunday_2026_രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനം (മത്താ 25: 1-13)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…

1 day ago

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

3 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

1 week ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago