ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: അനുദിനം കര്ത്താവിന്റെ വിരുന്നുമേശയില് പങ്കുചേരുകയും കുര്ബ്ബാനയില് പാപ്പാ ഫ്രാന്സിസിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുന്നൊരാള്ക്ക് എങ്ങനെ ഇത്രയേറെ പ്രതികാരത്തില് ജീവിക്കാനാവുമെന്ന് മെത്രാന്മാരുടെ കാര്യങ്ങള്ക്കായുള്ള വത്തിക്കാന് സംഘത്തിന്റെ (Congregation for the Bishops) പ്രീഫെക്ട്, കര്ദ്ദിനാള് മാര്ക് ക്വേലെ. വിശ്രമജീവിതം നയിക്കുന്ന ആര്ച്ചുബിഷപ്പ് കാര്ളോ മരിയ വിഗനോ, സഭയ്ക്കെതിരായും പ്രത്യേകിച്ച് ഫ്രാന്സിസ് പാപ്പായ്ക്ക് എതിരായും ഉന്നയിച്ച ആരോപണങ്ങള്ക്ക് മറുപടിയായി ഒക്ടോബര് 7-Ɔο തിയതി ഞായറാഴ്ച റോമില് പ്രസിദ്ധപ്പെടുത്തിയ തുറന്നകത്തിലാണ് ഇങ്ങനെ ചോദിക്കുന്നത്.
കുട്ടികളുടെ ലൈംഗികപീഡനക്കേസില് ആരോപിതനായ അമേരിക്കയിലെ ന്യൂയോര്ക്ക് അതിരൂപതയുടെ മുന്മെത്രാപ്പോലീത്ത, ആര്ച്ചുബിഷപ്പ് തിയദോര് മക്കാരിക്കിനെ പാപ്പാ ഫ്രാന്സിസ് പിന്തുണച്ചുവെന്ന വ്യാജാരോപണവുമായിട്ടാണ് വത്തിക്കാന്റെ നയതന്ത്രജ്ഞനായി ന്യൂയോര്ക്കില് സേവനം ചെയ്തിരുന്ന ആര്ച്ചുബിഷപ്പ് വിഗനോ ലോക മാധ്യമങ്ങളില് ആഗസ്റ്റു മാസത്തില് പ്രസ്താവന ഇറക്കിയത്.
10 വര്ഷത്തോളം അമേരിക്കയിലെ വത്തിക്കാന്റെ സ്ഥാനപതിയായി ജോലിചെയ്ത വിഗനോ വിരമിച്ചയുടനെ സഭയ്ക്കെതിരെ വാളെടുത്തത് വളരെ വിചിത്രമായെന്ന് കര്ദ്ദിനാള് മാര്ക് ക്വേലെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കര്ദ്ദിനാള് മക്കാരിക്കിന് എതിരെ ഉയര്ന്ന പരാതികള്ക്ക് വത്തിക്കാന് സ്വീകരിച്ചിട്ടുള്ള ശിക്ഷണനടപടികള് (പ്രത്യേകിച്ച് ന്യൂയോര്ക്ക് അതിരൂപത നടത്തിയ തുടര്ച്ചയായ തെളിവെടുപ്പില്നിന്നും സ്ഥീകരിക്കപ്പെട്ടതില്പ്പിന്നെ) വത്തിക്കാന്റെ നയതന്ത്രജ്ഞനായിരുന്ന വിഗനോ നിഷേധിക്കുകയാണ് ചെയ്തത്.
അദ്ദേഹം നന്നായി ശുശ്രൂഷിച്ചു എന്നു സ്വയം പ്രസ്താവിക്കുന്ന സഭയിലെ ദൈവജനങ്ങളുടെ മനസ്സുകളില് ആശയക്കുഴപ്പങ്ങള് സൃഷ്ടിക്കാനും ഈ ആരോപണ പ്രസ്താവനകൾ ഇടയാക്കിയിട്ടുണ്ട്. കൂടാതെ, അത് അദ്ദേഹത്തിന്റെ പൗരോഹിത്യത്തെപ്പോലും വെല്ലുവിളിക്കുകയും അപകടപ്പെടുത്തുകയുംചെയ്യുന്ന ഉതപ്പായൊരു പ്രതികാരമായി തലപൊക്കിയത് ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ വ്രണപ്പെടുത്തുണ്ട്. അനുദിനം കര്ത്താവിന്റെ വിരുന്നുമേശയില് പങ്കുചേരുകയും കുര്ബ്ബാനയില് പാപ്പാ ഫ്രാന്സിസിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുന്നൊരാള്ക്ക് എങ്ങനെ ഇത്രയേറെ പ്രതികാരത്തില് ജീവിക്കാനാവും!? അതിനാല് നിഗൂഢമായ രീതികള് വെടിഞ്ഞ് തുറവിന്റെയും മാനസാന്തരത്തിന്റെയും ക്രിസ്തീയ രീതിയല് അനുരജ്ഞനപ്പെടാന് ശ്രമിക്കണമെന്ന് കര്ദ്ദിനാള് ക്വേലെ അഭ്യര്ത്ഥിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.