ആമോ. – 8:4-6,9-12 മത്താ. – 9:9-13
“ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.”
ചുങ്കസ്‌ഥലത്ത് ഇരുന്ന മത്തായിയോട് യേശു പറയുന്നു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
അനുഗമനം സാധ്യമാകുന്നത് വിളി കേൾക്കുമ്പോൾ മാത്രമാണ്. കേൾക്കുന്ന വിളിയോട് നമ്മുടെ പ്രതികരണവും പ്രധാനം. ക്രിസ്തുവിന്റെ വിളി കേട്ട് അനുഗമിക്കുവാൻ ആരംഭിച്ച മനുഷ്യന് പിന്നെ ഉണ്ടാകുന്നത് സ്വപ്നം കാണാൻ കഴിയാത്തതിലും വലിയ അനുഗ്രഹമായിരുന്നു.
നമ്മുടെ ജീവിതത്തിലും ഇങ്ങനെ ക്രിസ്തുവിന്റെ വിളി സംഭവിക്കുന്നുണ്ട്. പക്ഷെ, നമ്മൾ പലപ്പോഴും ഒരുക്കക്കുറവ് മൂലമോ, മറ്റ് ആകുലതകൾ മൂലമോ വിളി ശ്രവിക്കുന്നില്ല. സത്യത്തിൽ നമ്മൾ ഭാഗ്യം ചെയ്തവരാണ്, കാരണം ദിവ്യബലിയർപ്പണം ഉദാത്തമായ ശ്രവണത്തിന് നമ്മെ ഒരുക്കുന്നുണ്ട്.
തന്റെ വിളി ശ്രവിച്ച് തന്നെ അനുഗമിക്കുന്നവനോടൊപ്പം യാത്രചെയ്യാൻ ക്രിസ്തു തയ്യാറാണ്. നമ്മുടെ പ്രത്യുത്തരമാണ് പ്രധാനം. അതായത്, കേൾക്കുക – അനുഗമിക്കുക. പ്രാർത്ഥന നമുക്ക് ഒരു ശ്രവണ സഹായിയാണ്. നിരന്തരമായ പ്രാർഥന നമുക്ക് ക്രിസ്തുവിന്റെ ശബ്ദം തിരിച്ചറിയുവാൻ പാകത്തിലുള്ള കേൾവിശക്തി നൽകും.
സമൂഹത്തിൽ ഉന്നതരെന്ന് കരുതുന്നവർ, തങ്ങളാണ് യഥാർത്ഥ വിശ്വാസികൾ എന്ന് നടിച്ചിരുന്ന ഒരുകൂട്ടർ ചോദിക്കുന്നു: ‘നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്‌ഷിക്കുന്നതെന്തുകൊണ്ട്?’ ഇത് കേട്ട യേശുവിന്റെ ഉത്തരം നമുക്ക് വലിയ ആശ്വാസമാണ്: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം”. നമ്മൾ തികച്ചും പൂർണ്ണരല്ല എന്ന അവബോധത്തിൽ നിന്ന് മാത്രമേ നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ആവശ്യം സ്‌പഷ്‌ടമാവുകയുള്ളൂ.
സ്നേഹപിതാവായ ദൈവമേ, അങ്ങേ തിരുസുതനെ ഞങ്ങൾക്ക് ആശ്വാസവും നിത്യജീവനിലേക്കുള്ള വഴികാട്ടിയുമായി നല്കിയല്ലോ. ‘ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്’. എന്ന ക്രിസ്തു നാഥന്റെ വചസുകൾക്ക് വേണ്ടവിധം ചെവികൊടുക്കുവാനും, ക്രിസ്തുവിന്റെ വിളിക്ക് കാതോർത്തുകൊണ്ട് അവിടുത്തെ അനുഗമിക്കുവാനും, ക്രിസ്തു സാമീപ്യം അനുദിനം ആസ്വദിച്ച് ജീവിക്കുവാനും ഞങ്ങളെ സഹായിക്കേണമേ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.