സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയ്ക്ക് ഒരു പുതിയ വൈദീകനെകൂടി ലഭിച്ചു. ഏപ്രിൽ 27 ശനിയാഴ്ച്ച തേവൻപാറ ഫാത്തിമ മാതാ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു.
തേവൻപാറ ഫാത്തിമ മാതാഇടവകയുടെ ഉപഇടവകയായ മണ്ണൂർക്കോണം തിരുകുടുംബ ദേവാലയത്തിൽ ശ്രീ.അലക്സാണ്ടർ-ശ്രീമതി ശ്യാമള ദമ്പതികളുടെ മകനായി 1989 ഒക്ടോബർ മാസം 31-ന് അജു അലക്സ് ജനിച്ചു. സുനു അലക്സ് സഹോദരിയാണ്. പ്രാഥമിക പഠനം ഇടനില ഗവൺമെന്റ് യു.പി. സ്കൂളിൽ പൂർത്തിയാക്കി.
2006 ജൂൺ 4-ന് നെയ്യാറ്റിൻകര രൂപതയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. തുടർന്ന് 2012-’14 കാലഘട്ടത്തിൽ തത്വശാസ്ത്രപഠനവും 2016-’19 കാലഘട്ടത്തിൽ ദൈവശാസ്ത്രപഠനവും ആലുവയിലെ കർമ്മലഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പൂർത്തിയാക്കി.
2018 ഏപ്രിൽ 22-ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് ശുശ്രൂഷാപട്ടം സ്വീകരിച്ചു. തുടർന്ന്, ഓലത്താന്നി തിരുഹൃദയ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു.
God Bless you Father
ദൈവം അച്ഛന്റെ കരങ്ങളെ ശക്തിപ്പെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
CONGRATULATIONS REVEREND FATHER AJU! May God Greatly Bless you as accepted God’s call.