ജറുസലം: ബൈബിളിലെ ഏശയ്യ പ്രവാചകന്റേതെന്നു കരുതുന്ന മുദ്ര ഇസ്രയേലിൽ കണ്ടെത്തി. എന്നാൽ പ്രവാചകന്റേതാണെന്നു പൂർണമായും തെളിയിക്കാനായിട്ടില്ല.
ജറുസലമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷണ വിഭാഗം കിഴക്കൻ ജറുസലേമിൽ നടത്തിയ ഖനനത്തിലാണ് മുദ്ര കണ്ടെത്തിയത്. 2,700 വർഷത്തെ പഴക്കം അനുമാനിക്കുന്നു. ഏശയ്യ ജീവിച്ചിരുന്നതും ഇതേ കാലഘട്ടത്തിലാണെന്നു കരുതുന്നു.
കളിമണ്ണിൽ പതിപ്പിച്ച മുദ്രയുടെ പകുതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് ഹീബ്രു ഭാഷയിൽ ഏശയ്യ എന്നു രേഖപ്പെടുത്തിയത് വായിക്കാൻ കഴിയും. രണ്ടാം ഭാഗത്ത് ഒരു അക്ഷരം പൂർണമായി നഷ്ടമായിരിക്കുകയാ ണ്.
പ്രവാചകൻ എന്ന് അർഥമുള്ള ഹീബ്രു വാക്ക് ആയിരിക്കാം മുദ്രയുടെ രണ്ടാം ഭാഗമെന്ന് അനുമാനിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും സ്ഥലപ്പേരോ, പിതാവിന്റെ പേരോ ആകാം. യൂദയാ രാജാവായ ഹെസക്കിയായുടെ മുദ്രയും ഇതേ പ്രദേശത്തുനിന്നു കണ്ടെത്തിയിരുന്നു.
Related