Kerala
മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ സന്യസ്തരുടെ പ്രതിഷേധ കൂട്ടായ്മ
മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ സന്യസ്തരുടെ പ്രതിഷേധ കൂട്ടായ്മ
അനിൽ ജോസഫ്
കണ്ണൂര്‍: മാതൃഭൂമി പത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച വാരന്തപതിപ്പില്‍ പ്രസിദ്ധീകരിച്ച ലൂസി കളത്തിപ്പുരക്കലിന്‍റെ അഭിമുഖത്തിനെതിരെ വന്‍ പ്രതിഷേധം. ‘ഞാനിവിടെ തനിച്ചാണെ’ന്ന തലക്കെട്ടിൽ പ്രിദ്ധീകരിച്ച അഭിമുഖം കത്തോലിക്കാ സഭയെയും സമര്‍പ്പിതരെയും മോശമായി ചിത്രീകരിക്കുന്നതാണ്.
ഇന്നലെ കണ്ണൂര്‍ മാതൃഭൂമി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സന്യസ്തരും വൈദികരും പങ്കെടുത്തു. അഭിമാനത്തോടെ തങ്ങള്‍ ഏറ്റെടുത്ത സന്യസ്ഥ ജീവിതത്തിലേക്ക് ഏത് മഞ്ഞപത്രം ചെളിവാരിയെറിഞ്ഞാലും പ്രതിഷേധമുണ്ടാവുമെന്ന് സന്യസ്ത കൂട്ടായ്മ അറിയിച്ചു.
കോണ്‍വെന്‍റുകളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും മാതൃഭൂമി ഒഴിവാക്കുന്നതിനെ കൂറിച്ചും കൂട്ടായ്മ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു.