Kazhchayum Ulkkazchayum

Longsight – shortsight – Insight ???

Longsight - shortsight - Insight ???

ഫാ. ജോസഫ് പാറാങ്കുഴി

“Long sight” ഉം “Short sight” ഉം കണ്ണിന്റെ കാഴ്ചയിലുണ്ടാകുന്ന വൈകല്യം, തകരാറാണ്. ഇവ രണ്ടും ആര്‍ക്കും ഏതു പ്രായത്തിലും വരാവുന്ന രോഗമാണ്. എന്നാല്‍ ഇതിനെ വീക്ഷണത്തിന്റെ, മനോഭാവത്തിന്റെ കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ്.

95% ആള്‍ക്കാരും “Insight” (ഉള്‍ക്കാഴ്ച, ദിശാബോധം, ആറാം ഇന്ദ്രിയം) കൂടാതെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും, നടപ്പിലാക്കുന്നതും. ചിലര്‍ക്ക് ഒരു “മാസ്റ്റര്‍ പ്ലാന്‍” (master plan) തന്നെയുണ്ടാവില്ല. കണ്ടതുപോലെ, തോന്നിയതുപോലുളള ജീവിതം. ഒഴുക്കിന് അനുസരിച്ചുളള ജീവിതം. വെളളത്തില്‍ വീണ ഒരു “തേങ്ങ” പോലെ പൊങ്ങിക്കിടക്കും. അതായത് ദിശാബോധമില്ലാത്ത ജീവിതം. ഇത്തരത്തിലുളളവരുടെ ജീവന്‍ പോയാല്‍ ജനംപറയും “ഇന്നസ്ഥലത്തുളള”, “ഇന്ന” ആള്‍ “ചത്തു” എന്ന് (പട്ടി ചത്തു, പശു ചത്തു, കോഴി ചത്തു).

മനുഷ്യന്റെ പ്രാണന്‍ പോയാല്‍ മരിച്ചു എന്ന് നാം പറയും; (മര്‍ത്ത്യൻ = മരണമുളളവന്‍). മനുഷ്യനെ മനുഷ്യനാക്കുന്ന ചില വിശേഷ ഗുണങ്ങളും മൂല്യഗുണങ്ങളുമുണ്ട് (….. ഉണ്ടാകണം). പ്രസ്തുത ഗുണങ്ങള്‍ കാത്തുസൂക്ഷിക്കാത്തവര്‍ ഇരുകാലി മൃഗങ്ങളാണ്…! നാം നമ്മെ തന്നെ ആത്മവിമര്‍ശനത്തിന് വിധേയമാക്കണം…!! ആധുനിക ലോകം അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഉള്‍ക്കാഴ്ചയോടു കൂടെ മാത്രമേ പദ്ധതികള്‍ ആസൂത്രണം ചെയ്യാവൂ. അതായത്, 50 വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് ദോഷം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടാല്‍ ആ പദ്ധതി ഉപേക്ഷിക്കണം (100 വര്‍ഷം, 500 വര്‍ഷം). ലളിതമായ ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നാം വീടുവയ്ക്കാന്‍ ലക്ഷങ്ങള്‍ ഭൂമിയില്‍ കുഴിച്ചിടും. അപ്പനും അമ്മയും മൂന്നു മക്കളും. രണ്ട് പെണ്‍ മക്കളെ വിവാഹം കഴിപ്പിച്ചു കഴിഞ്ഞാല്‍, അപ്പനും അമ്മയും മരിച്ചു കഴിഞ്ഞാല്‍, ഒരു മകന് താമസിക്കാന്‍ ഇത്രയും മുറികളും വിസ്തീര്‍ണവും ഉളള വീടിന്റെ ആവശ്യമുണ്ടായിരുന്നോ? ഇനി താമസിക്കാനുളള മകന്‍ വിദേശത്ത് താമസമാക്കിയാൽ… ആര്‍ക്കുവേണ്ടി ഇത്രയും തുക “Dead Money” ആയി കുഴിച്ചിട്ടു…?? ഒരു കുഞ്ഞു ജനിക്കുമ്പോള്‍ 10 തേക്കിന്‍ തൈ വച്ചാല്‍, 25 വര്‍ഷം കഴിയുമ്പോള്‍ മകളുടെ വിവാഹത്തിന് വലിയൊരു താങ്ങായി മാറില്ലേ?

90% പേരും Luck – ഭാഗ്യത്തില്‍ വിശ്വസിക്കുന്നു. അധ്വാനിക്കാതെ, വിയര്‍ക്കാതെ, ധൂര്‍ത്തരായി ജീവിക്കാനുളള സ്വാര്‍ത്ഥതയാണ് ഉളളില്‍. എന്നാല്‍, Luck = 12+21+3+11=47%. പണം കൊണ്ടു നേടാന്‍ കഴിയുക – Money = 72%. Knowledge = 96%. Hard work = 98%. എന്നാല്‍, Attitude = 100% അതായിരിക്കട്ടെ നമ്മുടെ Insight !

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker