World

സാത്താന്റെ മദ്യശാലയിൽ നിന്ന് ക്രിസ്തുവിന്റെ അൾത്താരയിലേയ്ക്ക്

സാത്താന്റെ മദ്യശാലയിൽ നിന്ന് ക്രിസ്തുവിന്റെ അൾത്താരയിലേയ്ക്ക്

സാത്താന്റെ മദ്യശാലയിൽ നിന്ന് ക്രിസ്തുവിന്റെ അൾത്താരയിലേയ്ക്ക്

സ്വന്തം ലേഖകൻ

സ്‌പെയിൻ: മദ്യശാലാ നടത്തിപ്പുകാരനായിരുന്ന കാസറെസ് ഇന്ന്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ജുവാന്‍ ഡി കാസറെസായി മാറിയിരിക്കുന്നു. 15 വര്‍ഷമായി വിശുദ്ധ കുര്‍ബാനയിൽ പോലും സംബന്ധിക്കാതിരുന്ന ഒരു ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കാനായിരുന്നു അദ്ദേഹം.

നിയമപഠനം ഇടക്ക് ഉപേക്ഷിച്ച്, 2006-ല്‍ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ സ്പെയിനിലെ സാന്റാണ്ടറില്‍ കാസറെസ് ഒരു ബാര്‍ തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ ബാര്‍ നഷ്ടത്തിലായി. ജീവിതത്തിലെ ദിശാബോധം നഷ്ടപ്പെട്ട കാലഘട്ടം ഫാ. കാസറെസ് ഓർക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമായത് ഈ കാലഘട്ടവും, തന്റെ സുഹൃത്തും എന്നാണ് അദ്ദേഹം കരുതുന്നത്. ആദ്യമൊക്കെ സുഹൃത്തുമായി സംസാരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ കൂടെ പള്ളിയിൽ പോയിരുന്നതെങ്കിലും, ക്രമേണ തന്റെയുള്ളിൽ മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങുകയും ഒരു പതിറ്റാണ്ടിന് ശേഷം താൻ കുമ്പസാരിക്കുകയും ചെയ്തു. കുമ്പസാരം തന്നെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചുവെന്നും, പിന്നെ ഒരിക്കലും ആ ദൈവാനുഭവത്തിൽ നിന്ന് പിന്മാറാൻ സാധിച്ചിട്ടില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

അധികം താമസിയാതെതന്നെ കാസറെസ് നിയമ പഠനം പുനരാരംഭിച്ചു. പഠനം ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ ദൈവവിളി തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. ദൈവവിളിക്കുള്ള സമ്മതത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, “ഒരു വിവാഹം ചെയ്ത് തന്റെ കാര്യങ്ങള്‍ നോക്കുന്ന ഭാര്യയോടൊപ്പം താമസിക്കുവാനായിരുന്നു തനിക്കിഷ്ടം. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ മറ്റൊന്നായിരുന്നു”.

ദൈവവിളിയെ കുറിച്ചുള്ള ചിന്ത തന്നെ അസ്വസ്ഥമാക്കിയപ്പോൾ സാന്റാണ്ടറിലെ മെത്രാനായ വിൻസെന്റ് ജിമെനെസിനെ സമീപിക്കുകയും തുടർന്ന്, സെമിനാരിയില്‍ പ്രവേശിക്കുകയുമായിരുന്നു. അങ്ങനെ, 2018 ജനുവരിയിൽ ഫാ. ജുവാന്‍ ഡി കാസറെസ് പൗരോഹിത്യ പട്ടം സ്വീകരകരിച്ച് അൾത്താരയിൽ നിന്ന് ക്രിസ്തുവിന്റെ തിരുശരീരവും രക്തവും വിളമ്പുവാനാരംഭിച്ചു.

പൗരോഹിത്യവും കുമ്പസാരമെന്ന പരിശുദ്ധമായ കൂദാശയും, അനാവശ്യ ചർച്ചകളിലൂടെ മലീമസമാക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഫാ. ജുവാന്‍ ഡി കാസറെസിന്റെ ജീവിതം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker