അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസം; ബിയര്‍ ഗ്രില്‍സ
അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസം; ബിയര്‍ ഗ്രില്‍സ
അനിൽ ജോസഫ്
കാലിഫോര്‍ണിയ: അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസമാണെന്ന് പ്രശസ്ത അവതാരകന്‍ ബിയര്‍ ഗ്രില്‍സ. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ഡിസ്കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പ്രോഗ്രാം അവതാരകന്‍ കൂടിയായ ബിയര്‍ ഗ്രില്‍സ് തന്‍റെ വിശ്വാസം ലോകത്തെ അറിയിച്ചത്. ‘സോള്‍ ഫ്യുവല്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തന്‍റെ പുതിയ പുസ്തകം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്രിസ്തുവിലുള്ള വിശ്വാസത്തെ പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് ഫോക്സ് ന്യൂസ് മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ബിയര്‍ ഗ്രില്‍സ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ തനിക്ക് സഹായകമായ കാര്യങ്ങളെപ്പറ്റി താന്‍ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നും അവയെല്ലാം ക്രിസ്തുവിന്‍റെ പഠനങ്ങളില്‍ വേരുകളുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തിയഞ്ചു വയസ്സായിരുന്ന സമയത്താണ് അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെടുന്നത്. തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമെന്ന് പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. യേശുവിലുള്ള വിശ്വാസമാണ് അതിനെ അതിജീവിക്കാന്‍ ശക്തി നല്‍കിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ശക്തമായി നേരിടാനും ജീവിതത്തില്‍ സമാധാനം കണ്ടെത്താനും വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. പുസ്തകത്തോടൊപ്പം ബിയര്‍ ഗ്രില്‍സിന്‍റെ ഒരു ശബ്ദ വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നരേന്ദ്ര മോദിയുമായി നടത്തിയ പ്രോഗ്രാമിന്‍റെ ആരംഭത്തില്‍ പ്രാര്‍ത്ഥനയോടെയാണ് ബിയര്‍ ഗ്രില്‍സ് പ്രോഗ്രാം ആരംഭിച്ചത്. ഇത് നവ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിന്നു.