കുട്ടികളെ ശിക്ഷിച്ചും ശാസിച്ചും വളര്‍ത്തണം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുമ്പോഴാണ് പിതാവിന്‍റെ ഈ പരാമര്‍ശം.

സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കുട്ടികളെ ശിക്ഷിച്ചും ശാസിച്ചും വളര്‍ത്തണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍.
കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുമ്പോഴാണ് പിതാവിന്‍റെ ഈ പരാമര്‍ശം.
കുട്ടികളെ ശാസിക്കാന്‍ പാടില്ല കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല എന്നൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് അതുകാരണം അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കുന്നില്ല കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ അവരെ ശാസിക്കാനും അധ്യപകര്‍ക്ക് സാധിക്കുന്നില്ല.
കുട്ടികളെ നന്നായി സ്നേഹിക്കണം അതോടൊപ്പം കുട്ടികളെ നന്നായി ശാസിക്കുകയും ചെയ്യണം ആവശ്യത്തില്‍ അധികം കുട്ടികളെ സ്നേഹിച്ചാല്‍ അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ അവര്‍ നന്മയുള്ളവരല്ല അഹങ്കാരികളായി തീരും അഹങ്കാരികള്‍ തിന്മ പ്രവര്‍ത്തിക്കുന്നവരാകും
ഇന്നത്തെ നമ്മുടെ ചുറ്റുപാടുകള്‍ നോക്കി കാണുമ്പോള്‍ മനുഷ്യന്‍ നന്മ ചിന്തിക്കുന്നില്ല നന്മകള്‍ പ്രസംഗിക്കുന്നില്ല നന്മ പ്രവര്‍ത്തിക്കുന്നില്ല മറിച്ച് മനുഷ്യന്‍ തിന്മ ചിന്തിക്കുന്നു തിന്മ പ്രവര്‍ത്തിക്കുന്നു.