വെന്‍റിലേഷന്‍ മാറ്റി : പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി
ആശുപത്രി സ്റ്റാഫിനൊപ്പം ചാപ്പലില്‍ ദിവ്യബലിയില്‍ പങ്കെടുത്ത പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു.

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഛര്‍ദ്ദിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്‍ത്താക്കിറിപ്പ് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. ഞായറാഴ്ച വൈകിട്ട് പുറത്ത് വന്ന പത്രക്കുറിപ്പിലാണ് പാപ്പയുടെ ആരോഗ്യ നിലമെച്ചപ്പെടുന്നു എന്ന വിവരങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
പാപ്പക്ക് നല്‍കിയിരുന്ന വെന്‍റിലേഷന്‍ മാറ്റിയതായി സൂചിപ്പിക്കു പത്രക്കുറിപ്പില്‍ പാപ്പയുടെ നില സ്ഥിരതയോടെ തുടരുന്നതായി സൂചിപ്പിക്കുന്നു. പാപ്പക്ക് പനിയില്ലെന്നും ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും കുറിപ്പിലുണ്ട്. ആരോഗ്യ സ്ഥിയില്‍ പുരോഗതിയുണ്ടെങ്കിലും ആരോഗ്യത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥയില്‍ മാറ്റമില്ല.
ആശുപത്രി സ്റ്റാഫിനൊപ്പം ചാപ്പലില്‍ ദിവ്യബലിയില്‍ പങ്കെടുത്ത പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. തുടര്‍ന്ന് പ്രാര്‍ഥനക്കും വിശ്രമത്തിനുമായി സമയം മാറ്റി വച്ചു. ഇന്ന് 17 -ാം ദിനമാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. കൂടാതെ തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് പാപ്പ ആഞ്ചലൂസ് പ്രാര്‍ഥന ഓഴിവാക്കുന്നത്.