World

ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു

ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു

ജ​​​​ക്കാ​​​​ർ​​​​ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വി​​ശു​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ടെ വാ​​​​ളു​​​​മാ​​​​യെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി വൈ​​​​ദി​​​​ക​​​​ന​​​​ട​​​​ക്കം നാ​​​​ലു​​​​ പേ​​​​രെ വെ​​​​ട്ടി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ചു. യോ​​​​ഗ്യ​​​​ക​​​​ർ​​​​ത്ത പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സ്ലേ​​​​മാ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന സെ​​​​ന്‍റ് ലി​​​​ഡ്‌​​​​വി​​​​ന ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ രാ​​​​വി​​​​ലെ 7.30-നാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ചു കീ​​​​ഴ്പെ​​​​ടു​​​​ത്തി.

22 വ​​​​യ​​​​സു​​​​ള്ള സു​​​​ലി​​​​യോ​​​​നോ എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​യാ​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ച കാ​​​​ര​​​​ണ​​​​വും ഇ​​​​യാ​​​​ൾ​​​​ക്ക് ഏ​​​​തെ​​​​ങ്കി​​​​ലും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടോ​​​​യെ​​​​ന്ന​​​തും പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​രി​​ക​​യാ​​ണ്. നൂ​​​​റോ​​​​ളം പേ​​​​ർ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഒ​​​​രു മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള വാ​​​​ളു​​​​മാ​​​​യെ​​​​ത്തി​​​​യ യു​​​​വാ​​​​വ് അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ൽ ഗാ​​​​യ​​​​ക​​​​സം​​​​ഘ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽകുക​​​​യാ​​​​യി​​​​രു​​​​ന്ന ജ​​​​ർ​​​​മ​​​​ൻ

വൈ​​​​ദി​​​​ക​​​​ൻ കാ​​​​ൾ എ​​​​ഡ്മ​​​​ണ്ട് പ്ര​​​​യ​​​​റി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ചു.
തു​​​​ട​​​​ർ​​​​ന്ന് തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ച്ചു. പ​​​​ള്ളി​​​​യി​​​​ൽ​​​​നി​​​​ന്നി​​​​റ​​​​ങ്ങി​​​​യോ​​​​ടി​​​​യ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും അ​​​​ക്ര​​​​മി ല​​​​ക്ഷ്യ​​​​മി​​​​ട്ടു. സം​​​​ഭ​​​​വം അ​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് മു​​​​ന്ന​​​​റി​​​​പ്പു ന​​​​ൽകാൻ ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. ഇ​​​​തു വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ ഇയാൾ പോ​​​​ലീ​​​​സി​​​​നെ​​​​യും ആ​​​​ക്ര​​​​മി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് അ​​​​ര​​​​യ്ക്കു താ​​​​ഴെ വെ​​​​ടി​​​​വ​​​​ച്ചു കീ​​​​ഴ്പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ക്ര​​​​മി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker