Categories: World

“സ്ത്രീ വിവേചനം” യഥാർത്ഥത്തിൽ മതത്തിന്റ തെറ്റാണോ?

"സ്ത്രീ വിവേചനം" യഥാർത്ഥത്തിൽ മതത്തിന്റ തെറ്റാണോ?

ലുചെത്താ സ്കറാഫിയ, റോം.

റോം: ഈ കാലഘട്ടത്തിലെ സമൂഹത്തിൽ ഏറ്റവും ആഴത്തിൽ വേരൂന്നിയ കുറ്റാരോപണങ്ങളിൽ ഒന്ന് മതങ്ങൾ സ്ത്രീകളുടെ മേൽ ഉള്ള  അടിച്ചമർത്തലുകളുടെ ഉത്ഭവസ്ഥാനം എന്നതാണ്. പ്രത്യേകിച്ച് ഇസ്ലാംമതം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ശിക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്നു. യൂറോപ്പിൽ ഇന്നത്തെ രീതിയിൽ ഇസ്ലാം മത സാന്നിധ്യം വ്യാപകമാകുന്നതിനു മുൻപ് വരെ ഫെമിനിസത്തിന്റെ വിമുഖത കത്തോലിക്കാ സഭയോടായിരുന്നു. ഭ്രൂണഹത്യ, ഗർഭനിരോധനം, സ്ത്രീ പൗരോഹിത്യം എന്നീ വിഷയങ്ങളിലെ സഭയുടെ നിലപാടുകളാണ് ഈ വൈമുഖ്യത്തിനു കാരണങ്ങളായത്. യൂറോപ്യൻ നഗരങ്ങളിൽ ഇസ്ലാം മത സമൂഹത്തിൽ നിർബന്ധിച്ചു അനുശാസിച്ചു വരുന്ന ബുർക്കിനിസ് വസ്ത്രധാരണവും മുഖപടവും ഭാര്യമാരുടെയും പെൺമക്കളുടെയും ബഹുജനകൂട്ടായ്മകളിൽ നിന്നുള്ള അകറ്റി നിർത്തലും എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സമൂഹത്തട്ടിലെ മറ്റു സ്ത്രീകൾക്ക് ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഇസ്ലാമിക സ്ത്രീകളെ മാറ്റി നിർത്തുന്നു എന്നതിന്റെ ശക്തമായ ഉദാഹരണങ്ങളാണ്.

ഇസ്ലാമിക സ്ത്രീകളോട് അക്രമാസക്തമായും പീഡനാത്മകമായും പെരുമാറുന്ന വ്യക്തികൾ തങ്ങളെ തന്നെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നിയോഗിച്ചുകൊണ്ടു മതേതരത്വമാണ് സ്ത്രീ സ്വാതന്ത്ര്യം സാധ്യമാകുന്ന ഏക മാർഗമെന്ന് പ്രഖ്യാപിക്കുന്നതു ശോചനീയമായ കാര്യമാണ്‌.

ക്രിസ്ത്യൻ പാരമ്പ്യത്തിൽ സുവിശേഷത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ വേരുകൾ കണ്ടെത്താൻ തീവ്രശ്രമം ഇന്നും സ്ത്രീ പണ്ഡിതർ നടത്തുന്നത് പോലെ ചില ഇസ്ലാമിക സ്ത്രീ പണ്ഡിതരും ഇസ്ലാം പാരമ്പ്യത്തിലെ സങ്കീർണമായ യാഥാർഥ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ പരിശ്രമിക്കുന്നുണ്ട്. അങ്ങനെ വിമർശനാത്മകമായ നിരൂപണ ശൈലിയുമായി ഈ വിഷയത്തെ ശ്രദ്ധപൂർവം നോക്കിത്തുടങ്ങിയ ആദ്യ സ്ത്രീ ശബ്ദം ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞയും ചരിത്രകാരിയുമായിരുന്ന ജർമയിൻ ടില്യൻ ആയിരുന്നു. 20വർഷത്തോളം മേക്കറെബ് എന്ന മെഡിറ്ററേനിയൻ പ്രദേശത്തെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു സൂഷ്മമായി പഠിച്ചു 1966 ൽ പ്രസിദ്ധീകരിച്ച “ലാഹാരിം എത് ലെസ് കസിൻസ് “(ഹാരെമും സഹോദരങ്ങളും) എന്ന തന്റെ ഗ്രന്ഥത്തിൽ ടില്യൻ മെഡിറ്ററേനിയൻ മേഖലയിലെ മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ടു തന്റെ വീക്ഷണം വ്യക്തമാക്കുന്നുണ്ട്.

ടില്യന്റെ പഠനം മെഡിറ്ററേനിയൻ മേഖലയിലെ സ്ത്രീകളുടെ അവസ്ഥയിൽ അനുക്രമമായി വന്നുചേർന്ന അധഃപതനത്തിനെ കേന്ദ്രീകരിച്ചായിരുന്നു. ഈ പ്രതിസന്ധിയെ ലേഖക ബന്ധിപ്പിക്കുന്നത് ഉത്തര ദക്ഷിണ മെഡിറ്റേറിയൻ തീര പ്രദേശങ്ങളിൽ തത്തുല്യമായി നില നിന്നിരുന്ന സംസ്കാരത്തിനോടാണ്. മത വിശ്വാസത്തെ സാമൂഹ്യ ആചാര്യങ്ങളിൽ നിന്നും വേർതിരിച്ചു കൊണ്ട് കാലാന്തരത്തിൽ വന്ന് ചേർന്ന ക്രിസ്തീയ ഇസ്ലാംമത പരിവർത്തനങ്ങളെ അതിജീവിച്ച്, ഈ പ്രദേശങ്ങളിൽ അതിപ്രാചീനമായി ഉത്ഭവിച്ച്‌, തുടർന്ന് വരുന്ന ‘സ്വവംശവിവാഹരീതി’ ലേഖക ഉയർത്തിക്കാട്ടുന്നു. പൂർവ്വകാലത്തെ നമ്മുടെ ചരിത്ര സമൂഹം കുടുംബത്തിലെ പിതൃവഴി വിധേനയുള്ള വിവാഹ ബന്ധങ്ങളെ ആദരിക്കുകയും എന്നാൽ പ്രാകൃത സാമൂഹികതയെ അതിജീവിച്ചു കൊണ്ട് ഗൗരവമേറിയ സാമൂഹ്യവത്കരണം സമ്മാനിച്ച ഇതര ജാതികളിൽ നിന്നുള്ള വിവാഹത്തെ ഉപേക്ഷിക്കുകയും ചെയ്തു. ഈ അവസ്ഥ സാമ്പത്തികവും ജനസംഖ്യാപരവും പ്രാദേശികവുമായ പുരോഗതിയെ സംബന്ധിച്ചടുത്തോളം മതഭ്രാന്താണെന്നും ഈ കാഴ്ച്ചപ്പാടിന്റെ വ്യാപനവും അധിനിവേശവുമാണ് ഇന്ന് നാം കാണുന്ന സാമൂഹ്യ മാതൃക എന്നും ലേഖക സമർത്ഥിക്കുന്നു.

യൂറോപ്പിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രന്ഥകാരിയുടെ ദീർഘമായ വിമർശനങ്ങളിൽ മഹത്തായ ക്രിസ്തുമതവും ഇസ്ലാംമതവും സ്ത്രീകളുടെ മഹനീയത ഉയർത്തുന്നതിനുള്ള പരിശ്രമങ്ങളിൽ പരാജയപ്പെട്ടു എന്ന് ഊന്നിപറയുന്നു. നിയമ പരമായി പെണ്മക്കൾക്കുള്ള പാരമ്പര്യ സ്വത്തവകാശവും വിവാഹിതരായ പെണ്മക്കൾക്കുള്ള സ്വത്തിന്റെ സ്വതത്രമായ വിനിയോഗവും നിഷ്കർഷിക്കുന്നതാണ് വിശുദ്ധ ഖുർആൻ ആദർശം. എന്നാൽ തീവ്ര ഇസ്ലാമിക മതവികാരം നിറഞ്ഞ ജനസമൂഹം സ്ത്രീകൾക്ക് സ്വയം പര്യാപ്തത അനുവദിക്കുന്ന മേല്പറഞ്ഞ ഖുർആൻ നിയമത്തെ സാമുദായ ശിഥിലീകരണം ഭയന്ന് ഇത് വരെ പ്രയോഗ്യത്തിൽ വരുത്തിയിട്ടില്ലെന്നു വെളിപ്പെടുത്തുന്നു. മാത്രമല്ല ഇറ്റലിയിലെ ചില ഉപദ്വീപുകളിൽ സമീപകാലങ്ങൾ വരെ  നടന്നുപോന്നിരുന്ന അഭിമാനഹത്യകൾ ക്രിസ്തുമത പഠനങ്ങളോടും ചേർന്ന് പോകുന്നതല്ല. ഇപ്രകാരം നൂറ്റാണ്ടുകളുടെ പഴക്കമുള്ള മെഡിറ്ററേനിയൻ സംസ്കാരമാണ് നവീനവും ആരോഗ്യകരവുമായ മത വികാരങ്ങൾക്കതീതമായി ഇന്നത്തെ സമൂഹത്തെ പോലും സ്വാധീനിക്കുന്നത് എന്ന് വിലയിരുത്തുന്നു.

സ്ത്രീകൾക്ക് നേരെയുള്ള വിവേചനം ഓരോ സാംസ്കാരിക വ്യവസ്ഥിതിയിലും വ്യത്യസ്തമാണെന്നാണ് ടില്യന്റെ സൂഷ്മപഠനം ചൂണ്ടിക്കാട്ടുന്നത്. “സ്ത്രീ സമൂഹത്തിന്റെ അധഃപതനം സ്വവംശവിവാഹത്തോട് ചേർന്നല്ല സംഭവിച്ചത് അതിൽ വിഭിന്നമായി നാഗരിക ജീവിത ശൈലിക്കെതിരെയുള്ള ഗോത്രവംശങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഫലമായാണ്. അതായത്  ഗോത്രവംശങ്ങൾക്കും നാഗരിക സമൂഹങ്ങൾക്കും ഇടയിൽ   തങ്ങളുടെ സമൂഹ സംരക്ഷക പ്രത്യാഘാത ഫലമായി ഉടലെടുത്ത സ്വവംശവിവാഹരീതി നിലനിൽക്കുന്ന സംമൂഹ്യ വ്യവസ്ഥിതിയുടെ അപൂർണ്ണമായ പരിണാമത്താലാണ്.” ചുരുക്കത്തിൽ ദൈവശാസ്ത്രത്തിനു അതീതമായി ഭൂമിശാസ്ത്രത്തെ അടിസ്ഥാനമായി ബാധിക്കുന്ന ഇത്തരം ഒരു സാമൂഹ്യ പ്രതിഭാസം ഏറെക്കുറെ പുനർവിചിന്തനം ചെയ്തു രൂപം കൊടുത്തതും ഇസ്ലാംമതസമൂഹം തന്നെയാണെന്നുമാണ് ടില്യന്റെ അഭിപ്രായം.

മെഡിറ്ററേനിയൻ മേഖലയിൽ തീവ്രമായ മാനസിക വേദന സ്ത്രീക്ക്   നേരിടേണ്ടി വരുന്നത്  പുരുഷത്വത്തിന് സമൂഹം  നിസീമമായ മുൻ‌തൂക്കംകൊടുക്കുന്നത്  കൊണ്ടാണെന്ന കണ്ടെത്തലാണ് ജെർമയിൻ ടില്യന്റെ ആശയത്തിന് ഇത്ര പുതുമ നൽകുന്നത്.

അതുകൊണ്ടുതന്നെ പുരാതനവും വ്യാപകവുമായ സാമൂഹികഘടനയിൽ സ്ത്രീയും പുരുഷനും ഒരുപോലെ ഇരകളായി അടിച്ചമർത്തപ്പെട്ടതു  മതപാരമ്പര്യങ്ങളുടെ  സ്വാധീനത്താലല്ല  അതിലുപരി സാമൂഹ്യ വ്യവസ്ഥിതിയുടെ തന്നെ മാറ്റത്തിനെതിരെയുള്ള   ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ്.

വിവർത്തനം: ഫാ.  ഷെറിൻ ഡൊമിനിക് സി. എം., ഉക്രൈൻ.

vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

6 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

6 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

7 days ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago