എഡിറ്റോറിയൽ
ക്രിസ്ത്യാനികളെ സംഘികള്‍ ഇപ്പോള്‍ കുരിശു കൃഷിക്കാരെന്ന് വിച്ച് അധിക്ഷേപിക്കന്നത് പതിവാക്കിയിരിക്കുകയാണ്. ഇലക്ഷന്‍ കഴിഞ്ഞ ഉടന്‍ ക്രൈസ്തവര്‍ക്ക് നേരെ ‘സംഘി ലോബി’ തിരിയാന്‍ വ്യക്തമായ കാരണങ്ങളാണുളളത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സംഘികളുടെ നട്ടെല്ലൊടിച്ചത് ഇവര്‍ ആക്ഷേപിക്കുന്ന കുരിശു കൃഷിക്കാരാണെന്ന തിരിച്ചറിവാണ് സംഘി ചാനലായ ജനവും സംഘപരിവാര്‍ സംഘടനകളും ‘കുരിശു കൃഷി’ എന്ന ആക്ഷേപം അഴിച്ചുവിടാന്‍ പ്രധാന കാരണം.
സംഘി ചാനലില്‍ ഇരുന്ന് ഒരു വിദ്വാന്‍ മലയാറ്റൂര്‍ പോലും കൈയ്യേറ്റമാണെന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് പറയുകയാണ്. എന്താ, ക്രിസ്ത്യാനി ഇതിനെ പ്രതിരോധിക്കേണ്ടേ? അതോ സംഘിയുടെ അധിക്ഷേപം കേട്ട്, നമ്മുടെ പൂര്‍വ്വികർ പകര്‍ന്നു തന്ന വിശ്വാസ ചൈതന്യത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുരിശുമലകളെ സംഘികളുടെ കോമാളിത്തരങ്ങള്‍ക്ക് വിട്ട് കൊടുക്കണോ?
ഈ പശ്ചാത്തലത്തിൽ നമ്മുടെ മനസില്‍ എത്തേണ്ടത് തിരുവനന്തപുരത്തെ ചില കൈയ്യേറ്റങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ ബിജു പ്രഭാകര്‍ കളക്ടറായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് വികസനത്തിന് തടസം നിന്ന ശൂലകൃഷികള്‍ തൊട്ടപ്പോള്‍ പൊട്ടി മുളച്ച കൈയ്യേറ്റ സ്നേഹങ്ങള്‍, അത് നമ്മള്‍ മറന്നു കൂടാ. ഏത് ‘ആല്’ കണ്ടാലും അതിനടിയില്‍ കല്ല് വച്ച് ചുവന്ന തുണികെട്ടുന്ന നാറിയ കൈയ്യേറ്റത്തെക്കുറിച്ച് ക്രിസ്ത്യാനി പറയാന്‍ പാടില്ല. റോഡിന്റെ മുക്കിന് മുക്കിന് ‘ശൂല കൃഷി’ നടത്തുന്നതും ചോദിക്കരുത്. കാരണം, കേരളം ഉണ്ടായതിന് മുമ്പ് മുളച്ച് വന്നതാണ് ഈ ശൂലങ്ങള്‍!!! ഒരു വിദ്വാന്‍ ജനം ടിയില്‍ ഇരുന്ന് പറയുകയാണ്; പഞ്ചാലിമേട് ഉള്‍പ്പെടെയുളള 7 മലകള്‍ പരകോടി ദൈവങ്ങളുടെ സാനിധ്യത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണെന്ന്. സുഹൃത്തുക്കളെ, ഞങ്ങള്‍ ചോദിക്കട്ടെ ഇവിടുത്തെ മലകളെല്ലാം നിങ്ങള്‍ സംഘികള്‍ക്ക് ദൈവം നേരിട്ട് തീറെഴുതിയവയാണോ.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും പ്രധാന നിരത്തുകളും, പുറമ്പോക്ക് സ്ഥലങ്ങളും, കവലകളും, ഓടകളുടെ സ്ലാബുകളും, വഴിയോരങ്ങളും കൈയ്യേറി സ്ഥാപിക്കപ്പെടുന്ന അമ്പലങ്ങളും, ശൂലങ്ങളും, ആരാധനാ സ്ഥലങ്ങളും ഗുരുതരമായ ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന്, ക്രിസ്ത്യാനികളല്ല മാധ്യമങ്ങളും കോടതികളും ഒരുപോലെ അഭിപ്രായപ്പെടുന്നത്, ‘കുരിശു കൃഷി’ എന്ന ആരോപണത്തില്‍, കഥകളിൽ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ മുങ്ങിപ്പോവുകയാണ് പതിവ് (മുക്കുകയാണ് പതിവ്).
അഹമ്മദാബാദ് ‘മിറര്‍’ എന്ന പത്രം നടത്തിയ സര്‍വേയില്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച്, അഹമ്മദാബാദില്‍ മാത്രം അന:ധികൃതമായി പണിതിരിക്കുന്ന അമ്പലങ്ങള്‍ 937 എണ്ണം ആണ്.ദേരികള്‍ 575 എണ്ണവും ആണെന്ന് കണക്കുകള്‍. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ‘ഒരൊറ്റ അന:ധികൃത ക്രൈസ്തവ ദൈവാലയങ്ങളും ഇല്ല എന്നതാണ്. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാങ്ങളിലും ഇത്തരം കൈയ്യേറ്റങ്ങള്‍ വ്യാപകവുമാണ്. കേരളത്തില്‍ ഏതെങ്കലും ഒരു ക്രൈസ്തവ ദേവാലയം ഭൂമി കൈയ്യേറി പണിതു എന്ന് നിങ്ങള്‍ക്ക് പറയാമോ? പറയില്ല അതിനാലാണ് നിങ്ങള്‍ കുരിശിനെ കയറി പിടിക്കുന്നത്.
കുരിശു കൃഷിയെന്ന് അക്ഷേപിക്കുന്ന പല കുരിശുകളും 1950-ന് മുമ്പ് സ്ഥാപിച്ചതാണെന്നും ഓര്‍ക്കുക. ഇത്തരത്തില്‍ സംഘപരിവാര്‍ ഗുണ്ടകളുടെയു ശശികലയുടെയും ഇടപെടലാണ് ബോണക്കാട് കുരിശുമലയില്‍ വിശ്വാസികള്‍ക്ക് സംഭവിച്ചത്. ഒന്ന് ഓര്‍ത്താല്‍ നന്ന് കേരളത്തില്‍ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ കുത്തിപൊക്കിയ ശൂലങ്ങളുടെ കണക്കെടുത്താല്‍ കേരളത്തിലെ മൊത്തം സഘികളുടെ എണ്ണമുണ്ടാവും, സംശയമില്ല.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
I think Jesus is looking for His opponents rather than His disciples!
It was Saul, the number one enemy who was caught and slaved by Him!
Peter, the adamant was also became His lamb!!
Pilates and Herodes?
The Centurion at Calvary?
St.Augustine, St.Assissi...... there will be many many.
Rethink whether it is ourown anti witnessing that makes others confused. When they are cleared they will be His most beloved disciples. Let's pray.