Categories: Articles

ശൂന്യമായ കല്ലറ

"ശൂന്യമായ കല്ലറ" ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഒരു മൂലക്കല്ലാണ്...

ജോസ് മാർട്ടിൻ

ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലിനോടൊപ്പം ദിവ്യബലി അർപ്പിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോൾ തിരുമുറ്റത്ത്‌ വർഷങ്ങളായി കത്തീഡ്രൽ പള്ളിയിലെ അൾത്താരയെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്ന ബിജു എന്ന അനുഗ്രഹീത കലാകാരന്റെ കരങ്ങളാൽ മിനഞ്ഞെടുത്ത കർത്താവിന്റെ “ശൂന്യമായ കല്ലറ” കണ്ടത് വ്യത്യസ്ത അനുഭവമായി.

“ശൂന്യമായ കല്ലറ” ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഒരു മൂലക്കല്ലാണ്. ഇത് യേശുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാർത്ഥ്യത്തിന് തെളിവ് നൽകുകയും ക്രിസ്തീയ പ്രത്യാശയുടെയും രക്ഷയുടെയും അടിത്തറ സ്ഥാപിക്കുകയും ചെയ്യുന്നു.

പുതിയ നിയമത്തിൽ കാണപ്പെടുന്ന സുവിശേഷ വിവരണങ്ങൾ ഉൾപ്പെടെ, ശൂന്യമായ കല്ലറയെക്കുറിച്ചും ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ആദിമ ക്രിസ്തീയ സമൂഹത്തിൽ ഈ സംഭവത്തിന്റെ സ്വാധീനത്തെക്കുറിച്ചും വിശദമായ സാക്ഷ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശൂന്യമായ കല്ലറ ക്രിസ്തീയ വിശ്വാസത്തിലും ആചാരത്തിലും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ആഴത്തിലുള്ള സ്വാധീനം മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്. ഈസ്റ്റർ ആഘോഷിക്കുമ്പോൾ ശൂന്യമായ കല്ലറയുടെ സാക്ഷ്യവും നമ്മുടെ വിശ്വാസത്തിൽ അതിന്റെ ആഴത്തിലുള്ള സ്വാധീനവും നമുക്ക് ഓർമ്മിക്കാം.

ബിജുവിന് സർവ്വ ശക്തനായ തമ്പുരാൻ ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ നൽകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു.

vox_editor

Recent Posts

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 days ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 week ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

2 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

3 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

1 month ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago