Categories: Kerala

ലത്തീന്‍ കത്തോലിക്കാ യുവാവിന്‍റെ വാരിയെല്ല് പൊട്ടിച്ച എസ് ഐ ക്കെതിരെ വകുപ്പുതല നിയമ നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

മാരായമുട്ടം എസ് ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി കമ്മീഷന്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഭാര്യ നല്‍കിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം പോലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ ക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക്.

ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസ് ജൂണ്‍ 22 ന് വീണ്ടും പരിഗണിക്കും.

ആനാവൂര്‍ കോട്ടക്കല്‍ സ്വദേശിയും നെയ്യാറ്റിന്‍കര രൂപതാഗവുമായ വീനീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി യില്‍ നിന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇതില്‍ ആരോപണം നിഷേധിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.

മാരായമുട്ടം എസ് ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി കമ്മീഷന്‍ കണ്ടെത്തി. 2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ പരാതിക്കാരന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എസ് ഐ യും രണ്ട് പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കൈ ചുരുട്ടി നടുവിന്‍റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കെഎല്‍സിഎ സംസ്ഥാന സമിതിയും അന്നത്തെ കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്‍റ് അഡ്വ: രാജുവും വിഷയത്തില്‍ ഇടപെടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യ്തിരുന്നു.

തുടര്‍ന്ന് നിയമോപദേശം  സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഷെറി ജെ തോമസും അഡ്വ രാജുവും ചേര്‍ന്നാണ് വിനീഷിന് നല്‍കിയത് . നിലവില്‍ വെളളറട സ്റ്റേഷനിലെ എസ് എച്ച് ഓ ചുമതയിലാണ് അരോപണ വിധേയനായ ഉദ്യോഗസ്ഥന്‍

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

4 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago