Categories: Kerala

രേഷ്മ തോമസിന് ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷ്യൻ (ARPA) അവാർഡ്

‘I’ve Got My Eyes on You’ എന്ന അനുഭവ കുറിപ്പാണ് അവാർഡിന് അർഹമായത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതാംഗമായ രേഷ്മ തോമസിന് ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷ്യൻ (ARPA ) അവാർഡ്. രേഷ്മ തോമസ് 2019 മാർച്ച്-ഏപ്രിൽ ലക്കത്തിൽ ‘ശാലോം ടൈഡിംഗ്‌സ്’സിൽ എഴുതിയ ‘I’ve Got My Eyes on You’ എന്ന അനുഭവ കുറിപ്പാണ് ഗോൾഡ് അവാർഡിന് അർഹമായത്. ലോകമെമ്പാടുനിന്നുമുള്ള നൂറുകണക്കിന് എൻട്രികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്. വരാപ്പുഴ അതിരൂപതയിൽ ജനിക്കുകയും, വിവാഹത്തിലൂടെ ആലപ്പുഴ രൂപതാംഗവുമായ രേഷ്മ തോമസ് ശാലോം ടൈഡിംഗ്‌സ്സിന്റെ സീനിയർ സബ് എഡിറ്ററാണ്.

ജീവിതയാഥാർത്ഥ്യങ്ങളുടെ കൊടുങ്കാറ്റിൽപ്പോലും ഉലയാത്ത, ഒരമ്മയുടെ ഹൃദയസ്പർശിയായ വിശ്വാസയാത്രയുടെ കറതീർന്ന വിവരണം എന്നാണ് പ്രസ്തുത കുറിപ്പിനെ അവാർഡ് ജൂറി വിലയിരുത്തിയത്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ പ്രസാധകരുടെയും, മാധ്യമപ്രവർത്തകരുടെയും കൂട്ടായ്മയാണ് ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷൻ (ARPA ).

പിതാവ് – തോമസ് നോബിൾ ഇടത്തട്ടിൽ, മാതാവ് – സിജി തോമസ് വരാപ്പുഴ അതിരൂപതാംഗങ്ങളും; ഭർത്താവ് – അജയ് അറക്കൽ ആലപ്പുഴ രൂപതാ അംഗവുമാണ്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago