Categories: Kerala

യുവജന ശക്തി തെളിയിച്ച് എസ് എം വൈ എം കാഞ്ഞിരപ്പള്ളി രൂപത

കര്‍ഷകരെ ഭീതിയില്‍ താഴ്ത്തുന്ന ബഫര്‍ സോണ്‍ ഉത്തരവിനെതിരെ എസ് എം വൈ എം കാഞ്ഞിരപ്പള്ളി രൂപത സംഘടിപ്പിച്ച യുവജന പ്രക്ഷോഭ റാലി കട്ടപ്പനയെ ആവേശഭരിതമാക്കി.

സ്വന്തം ലേഖകന്‍

കട്ടപ്പന: കര്‍ഷകരെ ഭീതിയില്‍ താഴ്ത്തുന്ന ബഫര്‍ സോണ്‍ ഉത്തരവിനെതിരെ എസ് എം വൈ എം കാഞ്ഞിരപ്പള്ളി രൂപത സംഘടിപ്പിച്ച യുവജന പ്രക്ഷോഭ റാലി കട്ടപ്പനയെ ആവേശഭരിതമാക്കി.

കട്ടപ്പന സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്ക്വയര്‍ വരെ കട്ടപ്പനയെ ഇളക്കിമറിച്ച് പ്രകടനത്തില്‍ 150 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. മലയോര കര്‍ഷകരെ ഇറക്കിവിടും. പരിസ്ഥി സംരക്ഷിക്കുക എന്ന നിലയില്‍ ആണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

എസ് എം വൈ എം കട്ടപ്പന ഫൊറോനാ ഡയറക്ടര്‍ ഫ. നോബിള്‍ പോടിമറ്റത്തില്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. . മുന്‍ രൂപതാ സമിതി അംഗം മനു നിരവത്ത് മുഖ്യ പ്രഭാഷണം നല്‍കി.രൂപത ജനറല്‍ സെക്രട്ടറി ഡിലന്‍ കോഴിമല പ്രകടനത്തിന് നേതൃത്വം നല്‍കി സംസാരിച്ചു.
്
രൂപത റീജെന്‍റ് ബ്രദര്‍ അജില്‍ പനംതോട്ടത്തില്‍ രൂപത കെസിവൈഎം കൗണ്‍സിലര്‍ ആല്‍വിന്‍, രൂപത സമിതി അംഗം ജോണ്‍സി ജോസഫ് , കട്ടപ്പന ഫൊറോന പ്രസിഡന്‍റ് ജെറിന്‍, മുണ്ടിയേരുമാ ഫൊറോന പ്രസിഡന്‍റ് അഖില്‍, കുമിളി ഫൊറോന പ്രസിഡന്‍റ് ജോബി, അണക്കര ഫൊറോന പ്രസിഡന്‍റ് ജോമോന്‍, ഉപ്പുതറ ഫൊറോന പ്രസിഡന്‍റ് സാജന്‍ തുടങ്ങിയവര്‍ സനിഹിതരായിരുന്നു.

vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

14 hours ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

3 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago