Categories: World

മദർ തെരേസയുടെ സുഹൃത്ത് ബിഷപ് കർളിൻ അന്തരിച്ചു

മദർ തെരേസയുടെ സുഹൃത്ത് ബിഷപ് കർളിൻ അന്തരിച്ചു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പാ​​​വ​​​ങ്ങ​​​ൾ​​​ക്കും അ​​​ഗ​​​തി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി ജി​​​വി​​​തം ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ ബി​​​ഷ​​​പ് വി​​​ല്യം ജി. ​​​ക​​​ർ​​​ളി​​​ൻ(90) അ​​​ന്ത​​​രി​​​ച്ചു. വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്നു. കാ​​​ൻ​​​സ​​​റി​​​നെ തു​​​ട​​​ർ​​​ന്ന് 23നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

1988 മു​​​ത​​​ലു​​​ള്ള ആ​​​റു വ​​​ർ​​​ഷം വാ​​​ഷിം​​​ഗ്ട​​​ൺ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ സ​​​ഹാ​​​യ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്നു. 1994 ൽ ​​​നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന സം​​​സ്ഥാ​​​ന​​​ത്തെ ഷാ​​​ർ​​​ല​​​റ്റ് രൂ​​​പ​​​ത​​​യു​​​ടെ ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. 2002 ൽ ​​​വി​​​ര​​​മി​​​ച്ചു.

1970ൽ ​​​മ​​​ദ​​​ർ അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​വേ​​​യാ​​​ണ് പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്. അ​​​ന്ന് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ദ​​​ർ ആ​​​കൃ​​​ഷ്ട​​​യാ​​​യി. മ​​​ദ​​​റി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.എ​​​യി​​​ഡ്സ് രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ തു​​​റ​​​ന്ന ഗി​​​ഫ്റ്റ് ഓ​​​ഫ് പീ​​​സ് അ​​​ഗ​​​തി​​​കേ​​​ന്ദ്ര​​​മ​​​ട​​​ക്കം മ​​​ദ​​​റി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ബി​​​ഷ​​​പ് ക​​​ർ​​​ളി​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago