Categories: Kerala

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് കാലംചെയ്തു

ഞായറാഴ്ച പൂർണ്ണമായും ദുഃഖാചരണ ദിനമായിരിക്കുമെന്നും, പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടുമെന്നും കൊല്ലം രൂപത...

സ്വന്തം ലേഖകൻ

കൊല്ലം: ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ പിൻഗാമിയായി 1978 മുതൽ 2001 വരെ കൊല്ലം രൂപതയെ നയിച്ച ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലംചെയ്തു, 97 വയസായിരുന്നു. ഇന്ന് (04/03/2023) രാവിലെ 9:30-ന് കൊല്ലം ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മൃതസംസ്ക്കാരകർമ്മം തിങ്കളാഴ്ചയാണ് നടക്കുക.

ബിഷപ്പിന്റെ ഭൗതികശരീരം ഉമയനല്ലൂറിൽ അദ്ദേഹം താമസിച്ചിരുന്ന വസതിയിലാണ് ഇപ്പോൾ. വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന പ്രത്യേക ദിവ്യബലിയർപ്പണത്തിന് ശേഷം നഗരി കാണിക്കൽ യാത്രയോടെ ഭൗതികശരീരം കൊല്ലം മെത്രാസന മന്ദിരത്തിൽ എത്തിക്കും. അവിടെ നടത്തപ്പെടുന്ന പ്രാർത്ഥനകൾക്ക് ശേഷം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് അവിടെയാണ്.

ഞായറാഴ്ച പൂർണ്ണമായും ദുഃഖാചരണ ദിനമായിരിക്കുമെന്നും, പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടുമെന്നും കൊല്ലം രൂപത അറിയിക്കുന്നു.

തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ ആരംഭിക്കുന്ന മൃതസംസ്കാരകർമ്മ സമൂഹദിവ്യബലിയ്ക്ക് കൊല്ലം രൂപതാ മെത്രാൻ പോൾ ആന്റെണി മുല്ലശ്ശേരി മുഖ്യകാർമികനാകും. കേരളത്തിലെ മൂന്ന് റീത്തുകളിലുമുള്ള മെത്രാന്മാരും വൈദീകരും സന്യസ്തരും അല്മായരും പങ്കെടുക്കും.

1949 മാർച്ച് 19-ന് പൗരോഹിത്യം സ്വീകരിച്ച പിതാവിന്റെ മെത്രാഭിക്ഷേകം 1978 മെയ് 14-നായിരുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago