ഫാ.പ്രഭീഷ് ജോര്ജ്ജ്
പാറശാല: പാറശാല ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില് നടക്കുന്ന തീര്ത്ഥാടന പദയാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വള്ളിക്കുരിശുകള് പാറശ്ശാല ഭദ്രാസന അരമന ചാപ്പലില് നടന്ന പ്രത്യേക പ്രാര്ത്ഥനാ ശുശ്രൂഷാ മദ്ധ്യേ ഭദ്രാസനാദ്ധ്യക്ഷന് അഭിവന്ദ്യ തോമസ് മാര് യൗസേബിയൂസ് പിതാവ് 12 വെള്ളിയാഴ്ച രാവിലെ ആശീര്വദിച്ചു.
പുനരൈക്യപ്രസ്ഥാനത്തിന്റെ പ്രണേതാവും, സഭൈക്യപ്രസ്ഥാനത്തിന്റെ പ്രവാചകനും, തീക്ഷ്ണവാനായ പ്രേഷിതവര്യനും, ബഥനി സന്യാസ പ്രസ്ഥാനത്തിന്റെ ശില്പിയും, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തന് ആര്ച്ചുബിഷപ്പുമായ മാര് ഈവാനിയോസ് പിതാവിന്റെ കബറിങ്കലേയ്ക്കുള്ള തീര്ത്ഥാടന യാത്ര ജൂലൈ 13, 14 തീയതികളിലായി നടത്തുന്നു. പാറശാല ഭദ്രാസന പ്രദേശങ്ങളില് സുവിശേഷ ദീപം പകര്ന്നുതന്ന മാര് ഈവാനിയോസ് എന്ന യുഗപുരുഷന്റെ വിശുദ്ധിയുടെ പരിമളം നമ്മുടെ ദേശത്തിനു സാക്ഷ്യമായി നല്കുന്നതിന്റെ അടയാളമായാണ് വിശ്വാസ പൈതൃകത്തിന്റെ പുതുതലമുറക്കാർ ഈ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തുന്നത്.
മലങ്കരസഭയുടെ പുണ്യസങ്കേതമായ പട്ടം കബറിങ്കലേ്ക്ക് പ്രാര്ത്ഥനാപൂര്വം തീര്ത്ഥാടന യാത്രയില് അണിച്ചേരാനും, ദൈവദാസന് മാര് ഈവാനിയോസ് പിതാവിന്റെ മാദ്ധ്യസ്ഥം തേടിയുള്ള ഈ യാത്രയില് പ്രത്യേക നോമ്പനുഷ്ഠാനത്തോടെയും നിയോഗശുദ്ധിയോടെയും പങ്കെടുത്ത് അനുഗ്രഹീതരാകാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യുവജനങ്ങൾ.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.