ക്രിസ്ത്യാനികളായ ഓരോ വ്യക്തിക്കും മാറ്റിനിറുത്തുവാൻ കഴിയാത്ത ഒരുക്കത്തിന്റെ ആരാധനാ കാലഘട്ടത്തിലേയ്ക്കുള്ള പടിവാതിലിൽ ആണ് നാം. 40 ദിനരാത്രങ്ങളുടെ നോമ്പനുഭവം അർത്ഥവത്തതാക്കി മാറ്റാം. നോമ്പിനെക്കുറിച്ചുള്ള ചെറിയൊരു ഓർമ്മപ്പെടുത്തൽ.
“സ്പ്രിങ്ങ്, വെളിച്ചം, സ്പ്രിങ്ങ്ടൈഡ്” എന്നിങ്ങനെ അർത്ഥം വരുന്ന ആംഗ്ലോ-സാക്സൺ പദമായ “ലെൻടെൻ” എന്ന പദത്തിൽ നിന്നാണ് ‘Lent= നോമ്പ്’ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ‘മാർച്ച്’ മാസത്തിനും “ലെൻടെൻ” എന്ന വാക്ക് ഉപയോഗിക്കാറുണ്ട് കാരണം “നോമ്പുകാലം” മിക്കവാറും മാർച്ച് മാസത്തിലാണ് കാണപ്പെടുക.
എന്താണ് നോമ്പുകാലം?
ദൈവപിതാവിന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണ സംഭവങ്ങളായ ക്രിസ്തുവിന്റെ പീഡാസഹന-മരണ-ഉദ്ധാനത്തിന്റെ ആഘോഷത്തിനായുള്ള തയ്യാറെടുപ്പിനായി പ്രാർഥന, ദാനശീലം, ത്യാഗം, സൽപ്രവൃത്തികൾ എന്നിവയിലൂടെയുള്ള ഒരുക്കത്തിന്റെ പ്രത്യേക സമയമാണ് നോമ്പുകാലം.
എന്നാണ് നോമ്പുകാലം ആരംഭിക്കുക?
നോമ്പുകാലം ആരംഭിക്കുന്നത് “ക്ഷാരബുധനാഴ്ച”യോട് കൂടിയും അവസാനിക്കുന്നത് വിശുദ്ധ വ്യാഴാഴ്ച സന്ധ്യയോട് കൂടിയുമാണ്. നോമ്പുകാലത്തിൽ ഔദ്യോഗികമായി ആരാധനയിൽ ഉപയോഗിക്കുന്നത് വയലറ്റ് നിറം ആണ്.
സാധാരണ നാല്പതു ദിവസത്തിൽ കൂടുതൽ നോമ്പുകാലം കാണാം. പൊതുവായി ഇതിൽ ഞായറാഴ്ചകളും, സെന്റ് ജോസഫിന്റെ തിരുനാൾ ദിനം (മാർച്ച് 19), ക്രിസ്തുവിന്റെ രാജകിയ പ്രവേശനം, തുടങ്ങിയവ കണക്കാക്കാറില്ല.
യുറോപ്പിൽ സെന്റ് സിറിളിന്റെയും സെന്റ് മെത്തോഡിയാസിന്റെ തിരുനാൾ (ഫെബ്രുവരി 14) ദിനവും (ഈ വർഷം ഇല്ല) പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ (ഫെബ്രുവരി 22), ഇൻഗ്ലണ്ടിൽ സെന്റ് ഡേവിഡ് (മാർച്ച് 1), സെന്റ് പാട്രിക്ക്(മാർച്ച് 17) തിരുനാൾ ദിനങ്ങളും നോമ്പു ദിനങ്ങളിൽ കൂട്ടാറില്ല.
എങ്ങനെയാണ് നോമ്പുകാല കലണ്ടർ കണക്കാക്കപ്പെടുക?
ക്ഷാരബുധൻ നേരത്തെ വരാനുള്ള സാധ്യത: ഫെബ്രുവരി 5
ക്ഷാരബുധൻ വൈകി വരാനുള്ള സാധ്യത: മാർച്ച് 10
ഈസ്റ്റർ നേരത്തെ വരുവാനുള്ള സാധ്യത: മാർച്ച് 22
ഈസ്റ്റർ വൈകി വരാനുള്ള സാധ്യത: ഏപ്രിൽ 25
ചുരുക്കത്തിൽ ഫെബ്രുവരി 5-നും ഏപ്രിൽ 25-നും ഉള്ളിൽ നോമ്പുകാലവും ഈസ്റ്ററും ആഘോഷിക്കപ്പെടും.
പോപ്പ് പോൾ VI -ന്റെ അപ്പസ്തോലിക പ്രഖ്യാപനമായ – “മോട്ടു പ്രൊപ്രിയോ” – “സാർവ്വത്രിക ആരാധനാവർഷ മാനദണ്ഡങ്ങളും പുതിയ റോമൻ കലണ്ടറും” വളരെ വ്യക്തമായി ഇക്കാര്യങ്ങൾ പറയുന്നു.
നോമ്പാചരണം ചരിത്രവഴികളിലൂടെ രണ്ടാം വത്തിക്കാൻ കൗൺസിൽ “The constitution for the Sacred Liturgy” ഇപ്രകാരം പ്രസ്താവിക്കുന്നു: ‘നോമ്പുകാലത്തിന്റെ രണ്ട് പ്രത്യേകതകളായ ജ്ഞാനസ്നാനത്തിന്റെ ഓർമ്മ പുതുക്കലിനും പ്രായശ്ചിത്ത പ്രവർത്തികൾക്കും പ്രത്യേകം പ്രാധാന്യം കൊടുക്കണം… അങ്ങനെ സഭ തന്റെ മക്കളെ ഈസ്റ്റർ ആഘോഷത്തിനായി ഒരുക്കുന്നു, അവർ ദൈവവചനം കൂടുതൽ ശ്രദ്ധയോടെ കേൾക്കുകയും പ്രാർത്ഥനയ്ക്കായി കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു’ (നമ്പർ 109).
ഏതാനും ചരിത്ര യാഥാർഥ്യങ്ങളിലൂടെയുള്ള കടന്നുപോകൽ
1) ക്രിസ്തു വർഷം 313-ൽ ക്രിസ്തുമതം സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടു. ‘കൗൺസിൽ ഓഫ് നീസാ’ (എ.ഡി. 325), അതിന്റെ കാനോനിക രേഖകളിൽ പറയുന്നു “ഓരോ വർഷവും രണ്ട് തവണ പ്രവിശ്യാ സമിതികളെ വിളിച്ചുകൂട്ടണo. ഒന്ന് നോമ്പു കാലം തുടങ്ങുന്ന ’40 ദിവസം മുന്പ്’ രണ്ടാമത്തെത് ’40 നോമ്പ് കഴിഞ്ഞ്'”.
2) വിശുദ്ധ അത്തനാസിയുസ് (എ.ഡി. 373) തന്റെ ‘ഇടയ ലേഖനത്തിൽ’ സഭാംഗങ്ങളോട് ഈസ്റ്ററിനും വിശുദ്ധ വാരത്തിനും മുന്നോടിയായി 40 ദിവസത്തെ ശക്തമായ ഉപവാസം അനുഷ്ഠിക്കാൻ പ്രേരിപ്പിക്കുന്നതായി കാണുന്നു.
3) അലക്സാട്രിയായിലെ സെന്റ് സിറിൾ (എ.ഡി. 386), നടത്തിയ 18 മതബോധന പ്രബോധനങ്ങളിലും
അദ്ദേഹത്തിന്റെ “തിരുനാൾ ആഘോഷ പ്രഭാഷണ” പരമ്പരയിലും 40 ദിവസത്തെ ഉപവാസം, നോമ്പുകാലപ്രവൃത്തികൾ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
4) നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് 40 ദിവസം നീണ്ടുനിൽക്കുന്ന ഈസ്റ്റർ തയ്യാറെടുപ്പിനായുള്ള നോമ്പുകാലം നിലനിന്നിരുന്നുവെന്നും, പ്രാർത്ഥനയും ഉപവാസവും അതിന്റെ പ്രാഥമിക ആത്മീയ വ്യായാമങ്ങളാണെന്നും ആദിമ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു.
അതുപോലെ തന്നെ, “40” എന്ന നമ്പറിന് എപ്പോഴും ഒരു പ്രത്യേകമായ ആത്മീയ പ്രാധാന്യം ബൈബിളിൽ കാണുന്നുണ്ട്.
1) സീനായ് പർവതത്തിൽ പത്തു കല്പകളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തുടങ്ങി, “മോശ 40 പകലും 40 രാവും കർത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവൻ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ ചെയ്‌തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങൾ അവൻ പലകകളിൽ എഴുതി.
(പുറപ്പാട് 34 : 28)
2) പുറപ്പാട് പുസ്തകത്തിൽ വിവരിച്ചുതുടങ്ങുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പ്രവേശനത്തിന് 40 വർഷങ്ങളുടെ ഒരുക്കത്തിന്റെ ചരിത്രമുണ്ട്.
3) ഏലിയ ഹോറെബ് മലയിൽ. “അവൻ എഴുന്നേറ്റു ഭക്‌ഷണപാനീയങ്ങൾ കഴിച്ചു. അതിന്റെ ശക്‌തികൊണ്ടു 40 രാവും 40 പകലും നടന്നു കർത്താവിന്റെ മലയായ ഹോറെബിലെത്തി.
(1 രാജാക്കന്‍മാര്‍ 19 : 8)
4) 40-തിന് പൂർണ്ണമായ ഒരുക്കത്തിന്റെ കാലഘട്ടപരിവേഷം ഉണ്ട്. ദൈവത്തിന്റെ നിർദ്ദേശമനുസരിച്ച് യോനാ, നിനവെ നിവാസികളോട് വിളിച്ചു പറയുന്നു 40 ദിവസം കഴിയുമ്പോൾ നിനെവേനശിപ്പിക്കപ്പെടും.
(യോനാ 3 : 4)
5) യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പു മരുഭൂമിയിൽ “40 ദിനങ്ങളും 40 രാത്രികളും” ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു (മത്തായി 4: 2).
ഈ നോമ്പുകാലം ഫലവത്തായി പ്രയോചനപ്പെടുത്തി ക്രിസ്തു രഹസ്യങ്ങളിൽ പങ്കുകാരാകാം.
ഫാ. ജസ്റ്റിൻ ഡി. ഇ
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.