Categories: Articles

ദർശന തിരുനാളും ദർശന സമൂഹവും

പ്രസിദേന്തിയെ തിരഞെടുക്കുന്നത് സാന്താ മെസ്സാ (santa messa) എന്ന രഹസ്യ വോട്ടെടുപ്പിലാണ്...

ജോസ് മാർട്ടിൻ

തിരുനാളുകളുമായി ബന്ധപ്പെട്ടുള്ള നോട്ടീസുകളിൽ നമ്മൾ പലപ്പോഴും കാണാറുള്ളതാണ് ഉണ്ണി മിശിഹായുടെ, കർമ്മല മാതാവിന്റെ ദർശന തിരുനാൾ ആഘോഷിച്ചു എന്നൊക്കെ. എന്താണ് ദർശന സമൂഹങ്ങൾ?

ചരിത്രം:
സന്യാസ സഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദർശം പുലർത്തുവാൻ ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മകൾ മദ്ധ്യദശകം മുതലേ രൂപംകൊണ്ടിരുന്നു. ആരംഭകാലത്ത് സന്യാസ സഭകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന, പൊതുവെ ദർശന സമൂഹങ്ങൾ എന്ന് അറിയപ്പെടുന്ന ഈ സമൂഹം പിന്നീട് പള്ളി മദ്ധ്യസ്ഥരുടെ പേരിൽ പ്രവർത്തിച്ചു തുടങ്ങി.

ഭാരതത്തിലെ പാശ്ചാത്യ, പൗരസ്ത്യ റീത്തുകളിൽ ഈ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പോർച്ചുഗീസ് പാരമ്പര്യമാണ് സംഘടനാ പ്രവർത്തനങ്ങിൽ ഇവർ പിൻതുടരുന്നത്. പള്ളികൾക്ക് സംരക്ഷണം നൽകുക, തിരുനാളുകൾ നടത്തുക, തിരുനാളുകൾക്ക് നേതൃത്വം നൽകുക, ഈ ലോകത്ത് നിന്ന് വിടവാങ്ങുന്ന വിശ്വാസികൾക്ക് കുരിശിന്റെയും കത്തിച്ച തിരിക്കാലുകളുടേയും അകമ്പടിയോടെ   ആഘോഷമായ യാത്രയപ്പ് നൽകുക തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ ഈ സംഘടനയിൽ നിക്ഷിപ്തമാണ്.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ വരവോടെയാണ് കേരളത്തിലെ കത്തോലിക്കാ വിശ്വാസത്തോടൊപ്പം ഭക്തസംഘങ്ങളായ ദർശന സമൂഹങ്ങളും രൂപം കൊള്ളുന്നത് (ചില സ്ഥലങ്ങളിൽ കൊമ്ബരിയാ എന്നും പേരുണ്ട്).

സ്പെയിനിലും, പോർച്ചുഗലിലും ഉള്ളത് പോലെ ഇവർക്കും ഒരു ഹയരാർക്കിയുണ്ട്. ഓപ്പയും മൂഷയുമാണ് ദർശന സമൂഹത്തിലെ അംഗങ്ങൾ ധരിക്കുന്നത്. മേലങ്കിപോലെ മുന്നിലും പിന്നിലുമായി കിടക്കുന്ന വസ്ത്രമാണ് ഓപ്പ. മൂഷയാകട്ടെ തോളുകളെ മറച്ചു കിടക്കുന്നു. പോർച്ചുഗീസ് ഭാഷയിലെ ‘കാപ്പാ’, ഓപ്പ ‘അൽമൂഷേ’ (cappa, almuce) തിരുനാളുകളിൽ ശിരസ്സിൽ വയ്ക്കുന്ന കിരീടം കപ്പോള (Cupola), ഓരോ ദർശന സമൂഹത്തിനും (കൊമ്ബറിയക്കും) ഒരു പ്രോകദോർ (procrador) ഉണ്ടാവും. പ്രൊക്കുറേറ്റർ എന്നാണ് ഇതിനു പ്രോച്ചുഗീസിൽ അർഥം. അത് പോലെ പണം സൂക്ഷിക്കുന്നത് തെസറെർ (tesoureiro), എഴുത്തിടപാടുകൾ നടത്തുന്നയാൾ ഇസ്രുമാൻ (Escrivao എന്ന പോർച്ചുഗീസ് വാക്കിന്റെ ഒരു വകഭേദം) ഔദ്യോഗിക അറിയിപ്പുകൾ  കൈകാര്യം ചെയ്യുന്നത് ചമ്മദോർ (chamador), തിരുനാൾ നടത്തുന്ന വ്യക്തി പ്രസിദേന്തി (presidente) മുഖ്യകാര്യക്കാരൻ അഥവാ പ്രസിഡന്റ് എന്നൊക്കെ അർഥം.

പ്രസിദേന്തിയെ തിരഞെടുക്കുന്നത് സാന്താ മെസ്സാ (santa messa) എന്ന രഹസ്യ വോട്ടെടുപ്പിലാണ്. (സാന്താ എന്നാൽ പരിശുദ്ധം, മെസ്സാ എന്നാൽ സമ്മേളണം). ഒരാളെ അംഗമാക്കുന്നതിന് ഇരുമ (irmao) ഇരുത്തുക എന്നാണ് പറയുക. Irmao എന്ന പോർച്ചുഗീസ് വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. സഹോദരൻ എന്നാണ് ഇതിന്റെ അർഥം. പെരുനാൾ ഏറ്റെടുത്തു നടത്തുന്ന പ്രസിദേന്തി കൊടുക്കുന്ന വിരുന്നാണ് വാങ്കേത്തി (Banquete എന്ന പോർച്ചുഗീസ് വാക്കാണ് ഇതിന്റെ ഉത്ഭവം).

കൈകളിൽ വഹിക്കുന്ന നീളമുള്ള തിരിക്കാലുകൾക്ക് തൊച്ചക്കാൽ (ടോച്ച) എന്നും കാസ്തിസാൾ (castical) എന്നും പറയാറുണ്ട്. അവയും പോർച്ചുഗീസ് പദങ്ങൾ തന്നെ. ഇരുമ  ഇരുത്തുമ്പോൾ കൊടുക്കുന്ന ഫീസിനാണ് എസ്‌മോള (esmola) എന്ന് പറയുന്നത്. അത് പോലെ ഒരോ അംഗവും കൊടുക്കുന്ന ഫീസിന് പാഗമെന്ത് (pagamente) എന്നാണ് പറയാറ്. Payment എന്നാണ്  പോർച്ചുഗീസിൽ അർഥം. പ്രസിദേന്തിയെ തിരഞ്ഞെടുക്കുന്നത് എലെക്തോർമാരാണ് (Electors).

ദർശന സമൂഹത്തിലെ അംഗങ്ങൾ മരിച്ചാൽ പ്രസിദേന്തിയെ അറിയിക്കുകയും, തുടർന്ന് ഔദ്യോഗിക  വസ്ത്രങ്ങളായ ഓപ്പയും, മൂഷയും, കപ്പോളയും മൃതനെ അണിയിക്കുകയും തുടർന്നുള്ള മൃതസംസ്കാര ശുശ്രൂഷകൾക്ക് പൊൻ കുരിശ്, വെള്ളി കുരിശ്, തിരി കാലുകൾ എന്നിവ വഹിച്ചുകൊണ്ടുള്ള സമൂഹാങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടണമെന്നും, മരണമടഞ്ഞ വ്യക്തിക്ക് വേണ്ടി രണ്ട് കുർബാനകൾ അർപ്പിക്കണമെന്നും, പ്രസ്തുതേന്തിമാരായിരുന്ന വ്യക്തികളോടുള്ള ബഹുമാന സൂചകമായി കുഴി, മൃതസംസ്കാര ശുശ്രൂഷക്കുള്ള പള്ളിയിലെ ചിലവുകൾ തുടങ്ങിയവ ഒഴിവാക്കി നൽകണമെന്നും  വരാപ്പുഴ അതിരൂപതയിൽ നിന്നും 1914 ഫെബ്രുവരി 24-ന് ഔദ്യോഗികമായി അംഗീകരിച്ച് നൽകിയ ഭരണഘടനയിൽ കാണുന്നു.

മുൻകാലങ്ങളിൽ ദർശന സമൂഹത്തിൽ നിന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വ്യക്തികളാണ് തിരുനാളുകൾ നടത്തിയിരുന്നതെങ്കിൽ ഇന്ന് തിരുനാളുകളിൽ ദൈവജനത്തിന്റെ കൂടുതൽ പങ്കാളിത്വം ഉറപ്പാക്കുന്നതിന് വേണ്ടി ദർശന സമൂഹത്തിന് പുറത്തുള്ള
വ്യക്തികളേയും പ്രസ്തുതേന്തിമാരായി വാഴിച്ചുവരുന്നു.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

4 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago