വില്യം നെല്ലിക്കൽ
റോം: സെപ്തംബര് 26-Ɔο തിയതി ബുധനാഴ്ച നൽകിയ “എത്തേർണ മിസറിക്കോർഡിയ” (Eterna Misericordia) എന്ന ഇടയ ലേഖനത്തിലൂടെയാണ് ചൈനയിലെ കത്തോലിക്കരെ ഫ്രാന്സിസ് പാപ്പാ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും സഭാക്കൂട്ടായ്മയിലേയ്ക്ക് ക്ഷണിച്ചത്. ചൈന-വത്തിക്കാന് അനുരഞ്ജന ഉടമ്പടിയെ തുടര്ന്നാണ് പാപ്പാ ചൈനയിലെ വിശ്വാസികള്ക്ക് ഈ ഇടയലേഖനം നൽകിയത്.
ചൈനയില് തെളിയുന്ന ദൈവിക കാരുണ്യദീപം
ദൈവത്തിന്റെ കരുണാര്ദ്ര സ്നേഹം അനന്തമാണെന്നും, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേതാണെന്നും, നാം അവിടുത്തെ ജനവും അജഗണവുമാണെന്നും സങ്കീര്ത്തനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ചൈനയിലെ സഭയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ നീക്കങ്ങള് ആനന്ദദായകമാണ്. ചരിത്രത്തില് ഏറെ വിസ്തൃതമായൊരു രാജ്യത്ത് വിഹരിക്കുന്ന ചൈനയിലെ സഭാ സമൂഹം ചെറിയൊരു അജഗണമാണ്. എങ്കിലും “ഭയപ്പെടേണ്ട, നിങ്ങള്ക്കായി ദൈവരാജ്യം നല്കണമെന്ന് ആഗ്രഹിച്ചത് സ്വര്ഗ്ഗീയപിതാവാണ്,” ദൈവമാണെന്ന് ലൂക്കായുടെ സുവിശേഷം ഉദ്ധരിച്ച് പാപ്പാ ചൈനയിലെ കത്തോലിക്കരെ ശക്തിപ്പെടുത്തുന്നുണ്ട്.
അനുരജ്ഞിതരായി സാഹോദര്യം വളര്ത്തി, നിയമബന്ധിതമല്ല സ്നേഹബന്ധിതമാണ് അനുരഞ്ജനമെന്ന ബോധ്യത്തിൽ, ദൈവത്തിന്റെ കരുണയില് സമര്പ്പിച്ച് ചൈനയിലെ എല്ലാ കത്തോലിക്കരും അനുരഞ്ജനത്തിന്റെ പാതയിൽ ചരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ചൈനയും വത്തിക്കാനും തമ്മിലുണ്ടാ നവമായ കരാറിന്റെ വെളിച്ചത്തില് നാം എടുക്കുന്ന നയം നിയമത്തിന്റേതല്ല, ക്രിസ്തുവിലുള്ള സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റേതുമാണ്. ക്രിസ്തുവില് നാം അനുരഞ്ജിതരാണ്, അവിടുന്ന് അനുരജ്ഞനത്തിന്റെ കൂദാശയും നമുക്കായി നല്കിയിട്ടുണ്ട്. അതിനാൽ തന്നെ, ദൈവത്തിങ്കലേയ്ക്കു തിരിച്ചു വരുന്ന ഏതു മകനെയോ മകളെയോ ഒരു നിയമത്തിനോ കല്പനയ്ക്കോ തടയാനാവില്ല. പിതാവിന്റെ കാരുണ്യത്തില് പ്രത്യാശയര്പ്പിച്ച്, ചൈനയിലെ ഓരോ കത്തോലിക്കനും, ഏത് അവസ്ഥയിലായിരുന്നാലും സഭയിലേയ്ക്ക് തിരിച്ചുവരണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട് ഈ ഇടയ ലേഖനത്തിലൂടെ.
ചരിത്രത്തില് ആദ്യമായിട്ടാണ് ചൈനീസ് സര്ക്കാര് സഭയുമായി അനുരഞ്ജനപ്പെടുന്നത്. അതുകൊണ്ട്, പൂര്വ്വോപരി മെച്ചപ്പെട്ട സാഹോദര്യം സഹകരണവും ആര്ജ്ജിച്ചുകൊണ്ട് സുവിശേഷത്തിന്റെ സന്തോഷമുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുകയും, അവിടുത്തെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാമെന്ന് പാപ്പാ ചൈനയിലെ കത്തോലിക്കരെ ഉപദേശിക്കുന്നു. ജീവിതാന്ത്യത്തില് നാം വിധിക്കപ്പെടുന്നത് സഹോദരങ്ങളോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല് അജപാലനമേഖലയില് ചൈനയിലെ കത്തോലിക്കര് പഴയ വിഭാഗീയതകള് മറന്ന് ഒരുമിക്കുകയും, ആരെയും മാറ്റിനിറുത്താതെ അനുരഞ്ജനത്തിന്റെയും കൂട്ടായ്മയുടെയും വ്യക്തമായ അടയാളങ്ങളില് പരസ്പരം ഒന്നിച്ച് സഹവർത്തിത്വത്തിലൂടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്യുന്നു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.