Categories: Kerala

ചാവല്ലൂര്‍ പൊറ്റയില്‍ തിരുനാളിന് നാളെ തുടക്കം

ജനുവരി 8 നും 15 നും നടക്കുന്ന തിരുകര്‍മ്മങ്ങള്‍ കാത്തലിക് വോക്സ് തത്സമയം സംപ്രേഷണം ചെയ്യും.

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ ചാവല്ലൂര്‍ പൊറ്റയില്‍ വിശുദ്ധ ദേവസഹായത്തിന്‍റെ പത്താമത് തിരുനാള്‍ മഹോത്സവം 2023 ജനുവരി 6 മുതല്‍ 15 വരെ ആണ് തീരുമാനിച്ചിരുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ 7 ദിവസത്തെ ദുഃഖചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാപ്പയോട് ഉള്ള ആദര സൂചകമായി തിരുനാള്‍ ആഘോഷം ജനുവരി 8 ഞായറാഴ്ച മുതല്‍ 15 ഞായറാഴ്ച വരെ ആയിരിക്കും നടത്തപ്പെടുന്നതെന്ന് ഇടവക വികാരി ഫാ.ജോസഫ് അനില്‍ അറിയിച്ചു.

നാളെ ഞായറാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 15 നാണ് തിരുനാളിന് സമാപനമാവുന്നത്.

ജനുവരി 8 നും 15 നും നടക്കുന്ന തിരുകര്‍മ്മങ്ങള്‍ കാത്തലിക് വോക്സ് തത്സമയം സംപ്രേഷണം ചെയ്യും.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago