Categories: Meditation

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫൻ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്...

ജോസ് മാർട്ടിൻ

ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ ആലത്തറ നാലമതും നിയമിതനായി, പുതിയകലാവധി 2030 വരെയാണ്. ഭാരത സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികൻ തുടർച്ചയായി നാലാമതും ഈ പദവിയിൽ മെത്രാൻ സമിതിയാൽ നിയോഗിക്കപ്പെടുന്നത്. 2014-ൽ ദേശീയ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമചലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാൻ സമിതി തുടർച്ചയായി നിയമിക്കുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും ഗോവയിലുമുള്ള സി.സി.ബി.ഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും.

2007 മുതൽ 2014 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെ.സി.ബി.സി.യും തുടർച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു. ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ സി.സി.ബി.ഐ. അന്തർ ദേശീയമായി ശ്രദ്ധിക്കപ്പെട്ടത് ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ദേയമാണ്. ഭാരത സഭയുടെ മിഷൻ പ്രവർത്തനത്തെ സഹായിക്കുവാനായി “കമ്മ്യൂണിയോ”യുടെ സ്ഥാപനം, നിർമിത ബുദ്ധിയുടെ ഈകാലഘട്ടത്തിൽ സഭാപ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ “കാത്തലിക്ക് കണക്ടിന്റെ” തുടക്കം, സി.സി. ബി. ഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി “ആർക്ക് ലൈറ്റ് ഗ്ലോബൽ” കമ്പനി എന്നിവക്ക് ആരംഭം കുറിച്ചത് ഫാ.സ്റ്റീഫൻ ആലത്തറയുടെ കാലഘട്ടത്തിലാണ്.

ബ്രിട്ടണും സ്കോട്ടലാന്റും അടക്കം ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങൾ സി.സി.ബി.ഐ.യുടെ ആരാധന ക്രമഗ്രന്ഥങ്ങളാണ് ഉപയോഗിക്കുകന്നത്. ഇംഗ്ലീഷിൽ ആരാധനക്രമ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സി.സി.ബി.ഐ.യാണ് ഇപ്പോൾ ലോകത്തിൽ ഒന്നാമത്.സി. സി. ബി. ഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തി സദൻ, ഡൽഹി ഫരീദബാധിലെ ബദാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കൽ മിഷൻ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം ന്യൂ ഡൽഹിയിലെ നവീകരിച്ച സി.സി.ബി.ഐ.യുടെ കേന്ദ്ര കാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.

വിവധങ്ങളായ ഭാഷകളും നിരവധിയായ സംസ്ക്കാരങ്ങളും വൈവിധ്യങ്ങളായ ജനസമൂങ്ങളുമുള്ള ഭാരത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ ഒരുകുടുംബമായി പ്രേഷിത ദൗത്യത്തിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024-ൽ സി.സി.ബി.ഐ. പ്രസിദ്ധീകരിച്ച “പാസ്റ്ററൽ പ്ലാൻ” അന്തർ ദേശീയമായി ചർച്ച ചെയ്യപ്പെടുകയും നിരവധി മെത്രാൻ സമിതികൾ മാതൃകയാക്കുകയും ചെയ്തിരുന്നു. പാസ്റ്ററൽ പ്ലാനിലൂടേ ഭാരതത്തിലെ ലത്തീൻ സഭയ്ക്ക് നവ്യമായ ദശാബോധം നൽകുവാനുള്ള ഫാ. ആലത്തറയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ “മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലേയും വിദേശ രാജ്യങ്ങളിലും മേജർ സെമിനാരികളിൽ പാഠപുസ്തകമാണ്.

വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫൻ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്. സമയ നിഷ്ഠയില്ലാതെ പലപ്പോഴും കാത്തലിക് വോക്സ് ന്യൂസിനു വേണ്ടി അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടുമ്പോൾ തന്റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ വകവെക്കാതെ ആവശ്യങ്ങൾ അറിഞ്ഞ് മറുപടി നൽകുന്നതിനും ഒരിക്കലും ഈ കർമ്മയോഗിക്ക് യാതൊരു മടിയുമിലായിരുന്നു. റവ. ഡോ. സ്റ്റീഫൻ ആലത്തറക്ക് കാത്തലിക് വോക്സ് കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago