
സ്വന്തം ലേഖകൻ
റോം: കൊല്ലം രൂപതാംഗമായ ഫാ.ഷാജൻ വർഗീസ് റോമിലെ പൊന്തിഫിക്കൽ റെജീന അപ്പോസ്തോലോരുമിൽ നിന്നും ബയോ-എത്തിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Medical Tourism and Global Governance: A Bio-ethical Study” എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. ഇനിമുതൽ ഫാ.ഷാജൻ വർഗീസ് അറിയപ്പെടുക ‘റവ.ഡോ.ഷാജൻ വർഗീസ്’ എന്നായിരിക്കും.
ആധുനിക ലോകത്തിലെ വലിയ പ്രതിഭാസമായ Medical Tourism-ന്റെ സാധ്യതകളെയും പോരായ്മകളെയും Global Governance -ന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയും, ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മാനവിക പുരോഗതിക്കും മനുഷ്യന്റെ അന്തസത്തയെ ഉയർത്തിപ്പിടിക്കുന്നതിനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ഈ പ്രബന്ധത്തിൽ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു.
കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗമാണ്. മാതാപിതാക്കൾ വർഗീസ്- ഡെയിസി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.
View Comments
Hearty congratulations father shajan