Categories: Kerala

കെവിന്‍റെ കൊലപാതകം ‘കർശന നടപടികളെടുക്കണം, തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും  കേസിൽ പ്രതി ചേർക്കണം’; കെ.എൽ.സി.എ. സംസ്ഥാന സമിതി

കെവിന്‍റെ കൊലപാതകം 'കർശന നടപടികളെടുക്കണം, തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും  കേസിൽ പ്രതി ചേർക്കണം'; കെ.എൽ.സി.എ. സംസ്ഥാന സമിതി

സ്വന്തം ലേഖകൻ

എറണാകുളം:  കോട്ടയത്ത് കെവിൻ പി. ജോസഫിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ  കർശന നടപടിൾ അതിവേഗം സ്വീകരിക്കുകയും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും
കേസിൽ പ്രതി ചേർത്ത് കുറ്റവാളിപട്ടിക തയാറാക്കുകയും വേണമെന്ന് കെ.എൽ.സി.എ. സംസ്ഥാന സമിതി. ഈ സംഭവത്തിൽ ഔദ്യോഗിക ഗൂഢാലോചനകൾ നടന്നതായി സംശയിക്കുന്നുണ്ടെന്നും കെ.എൽ.സി.എ. സംസ്ഥാന സമിതി ആരോപം ഉന്നയിക്കുന്നു.

പോലീസ് സ്റ്റേഷനുള്ളിൽ വച്ച് കെവിന്‍റെ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ മൗനാനുവാദം നൽകിയ സംഭവം മുതൽ കെവിനെ കാണാതായി എന്ന പരാതി ലഭിച്ചിട്ടും കേസിലെ പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട സംഭവം വരെയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ വിധേയമാക്കണമെന്നും കെ.എൽ.സി.എ. സംസ്ഥാന  സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണയുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ , ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് അടക്കം നിരവധിപേർ പങ്കെടുത്തു.

vox_editor

Recent Posts

32nd Sunday_2026_രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനം (മത്താ 25: 1-13)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…

53 minutes ago

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

2 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

7 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago