
കാഴ്ചയും ഉള്‍ക്കാഴ്ചയും
ഫാ. ജോസഫ് പാറാങ്കുഴി
മാന്യമിത്രമേ…
ദൈവത്തിനു നമ്മെക്കുറിച്ച് ഒരു യജമാന പദ്ധതിയുണ്ട്.
നമ്മുടെ നാശത്തിനല്ല, മറിച്ച് ക്ഷേമത്തിനുളളതാണ്.
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മണ്ഡലങ്ങളില്‍-
ആധുനിക ലോകം ദിനംപ്രതി മുന്നേറുകയാണ്.
പ്രപഞ്ചത്തെയും പ്രാപഞ്ചിക രഹസ്യങ്ങളെയും-
കൈപ്പിടിയിലൊതുക്കുവാനുളള ശ്രമത്തിലാണു മനുഷ്യന്‍.
ആധുനിക മനുഷ്യന്‍ ആര്‍ജ്ജനാസക്തിയുടെ അടിമയാണ്.
യുദ്ധവും യുദ്ധ ഭീഷണിയും കൊല്ലും കൊലവിളിയും-
കൊട്ടേഷന്‍ സംഘങ്ങളും മാഫിയാ സംഘങ്ങളും
ഒളിഞ്ഞും തെളിഞ്ഞും അരങ്ങു തകര്‍ക്കുകയാണ്.
ജാതിയും മതവും രാഷ്ട്രീയവും അധികാരവും പണവും കെട്ടുപിണഞ്ഞ്
രാഷ്ട്രീയ പകപോക്കലും രക്തസാക്ഷിമണ്ഡപങ്ങളും-
നാടുനീളെ ശവപ്പറമ്പുകള്‍ തീര്‍ക്കുകയാണ്…
ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മറവില്‍
ധാര്‍മ്മിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന-
സനാതന മൂല്യങ്ങളെ തമസ്കരിക്കുന്ന
കുടുംബ ബന്ധങ്ങളെ തകിടംമറിക്കുന്ന-
സീരിയലുകളും സിനിമകളും റിയാലിറ്റിഷോകളും-
അധമസംസ്കാരം രൂപപ്പെടുത്താന്‍ തത്രപ്പെടുന്ന മാധ്യമ സംസ്കാരം!
ദൈവമേഖലയില്‍ വ്യാപരിക്കേണ്ടവനായ മനുഷ്യന്‍-
ജഡികാസക്തിയ്ക്ക് വശംവദനായി മൃഗമായി മാറുന്ന ദുരവസ്ഥ
ദൈവത്തിന്‍റെ ശവപ്പെട്ടിയ്ക്ക് അവസാനത്തെ ആണിയും-
അടിച്ചുകയറ്റി എന്ന് അഹങ്കരിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍…
സ്വാസ്ഥ്യം അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ തലമുറ.
മദ്യവും മയക്കുമരുന്നും നീലചിത്രങ്ങളും മസ്തിഷ്കത്തില്‍
വിഷം നിറച്ച് മനുഷ്യ മാഹാത്മ്യത്തെ ഹനിക്കുന്ന ദുര്‍ഗതി.
ദിശാബോധം നഷ്ടപ്പെട്ട് നീലതിമിംഗലത്തിന്‍റെ-
കരാള ഹസ്തങ്ങളിലേക്ക് വീണുടയുന്ന തലമുറ…
മൗലീക അവകാശങ്ങളെയും മൗലീക സത്യങ്ങളെയും-
കോടികളുടെ ബലത്തില്‍ കോടതികളില്‍ നിന്നു നേടുന്ന
അന്യായ വിധി തീര്‍പ്പുകളുടെ ഘോഷയാത്ര…
മനുഷ്യന്‍ കറുത്ത ചരിത്രം രചിക്കുന്നു.
ദൈവം പരിതപിക്കുന്നു!!!
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.