സ്വന്തം ലേഖകന്‍
കണ്ണൂർ: കണ്ണൂർ രൂപതയിലെ മതാധ്യാപക ക്രിസ്തുമസ് സംഗമം ഡിസംബർ 15-ന് രാവിലെ 10.30-ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് അഭിവന്ദ്യ അലക്സ് വടക്കും തല പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലിയോട് കൂടി ആരംഭിച്ചു. രൂപതയിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 6 ഫൊറോനകളിലെ 63 ഇടവകകളിൽ നിന്നായി 1200 മതാധ്യാപകർ ക്രിസ്തുമസ് സംഗമത്തിൽ പങ്കെടുത്തു.
പ്രാർത്ഥനയിൽ അടിസ്ഥാനമുള്ളവരായും, ആഴമുള്ള വിശ്വാസത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ച് ക്രിസ്തുവിന്റെ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാനും വിളിക്കപ്പെട്ടവരാണ് മതാദ്ധ്യാപകർ എന്ന് അഭിവന്ദ്യ അലക്സ് വടക്കും തല പിതാവ് തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ മതാധ്യാപകരെ ഉത്‌ബോധിപ്പിച്ചു. തുടർന്ന്, ക്രിസ്തുമസ് കേക്ക് മുറിച്ചു ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ ഇടവകകളിൽ നിന്നും മതാധ്യാപകർ കരോൾ ഗാനങ്ങൾ ആലപിച്ചു. തുടർന്ന്, അഭിവന്ദ്യ പിതാവ് എല്ലാ മതാദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകി.
രൂപത മതബോധന ഡയറക്ടർ ഫാ.ജേക്കബ് വിജേഷ്, മോൺ. ക്ലമന്റ് ലെയ്ഞ്ചൽ, ഫൊറോന ഡയറക്ടർമാർ, സിസ്റ്റർ വന്ദന, സിസ്റ്റർ ജീവ UMI, അദ്ധ്യാപകരായ ശ്രീ. ജോയി, രതീഷ് ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.