അഡ്വ.ഷെറി തോമസ്
മാരകമായ പകർച്ചവ്യാധികൾ തടയുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുന്നതിനായാണ് 1897 ഫെബ്രുവരി 4-ന് പകർച്ചവ്യാധി നിയമം നടപ്പിലാക്കിയത്. അന്നത്തെ ബോംബെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക് പ്ലേഗിന്റെ പകർച്ചവ്യാധി നേരിടാനാണ് ആകെ 4 വകുപ്പുകൾ മാത്രമുള്ള ഈ ചെറിയ നിയമം ബ്രിട്ടീഷുകാർ നടപ്പിലാക്കിയത്.
കൊറോണ വൈറസ് (കോവിഡ്-19) രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് പകർച്ചവ്യാധി നിയമത്തിന്റെ രണ്ടാംവകുപ്പ്. മാരകമായ എന്തെങ്കിലും പകർച്ചവ്യാധികൾ ഉണ്ടാകുന്നു, ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഏതെങ്കിലുമൊരു ഘട്ടത്തിൽ സംസ്ഥാന സർക്കാറുകൾക്ക് ബോധ്യം വരികയും നിലവിലുള്ള നിയമം പകർച്ചവ്യാധി തടയുന്നതിന് പര്യാപ്തമല്ല എന്നും തോന്നുകയാണെങ്കിൽ, സംസ്ഥാന സർക്കാരിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. പരിശോധന നടത്തുന്നതിനും വേർതിരിക്കുന്നതിനും താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ നിയമപ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നവർക്ക് അധികാരമുണ്ടാകും.
ഈ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുക്കാം. ഔദ്യോഗികമായി നിഷ്കർഷിക്കുന്ന നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി വകുപ്പ് 188. ഇത്തരത്തിൽ ലഭിക്കുന്ന നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുന്നതിലൂടെ – തടസ്സങ്ങൾ, മുറിവുകൾ, ശല്യങ്ങൾ, അപായങ്ങൾ മുതലായവ ഉണ്ടാവുകയോ ഉണ്ടാകുന്നതിന് സാധ്യത ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. (ഒരു മാസം തടവ്/ 200 പിഴ / ഇവ രണ്ടും കൂടിയോ ലഭിക്കാം)
കൂടാതെ അനുസരണക്കേട് മൂലം മനുഷ്യ ജീവന് അപകടം ഉണ്ടാവുന്നതും, ലഹളയോ തമ്മിലടിയോ ഉണ്ടാവുന്നതും അതിനു സാധ്യത ഉണ്ടാവുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ( ആറുമാസം തടവ് /1000 പിഴ/ ഇവ രണ്ടും കൂടിയോ ലഭിക്കാം).
കുറ്റകൃത്യം കണ്ടാൽ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന (cognizable) വകുപ്പാണ് ഐപിസി 188. ആരോപിക്കപ്പെടുന്ന പ്രവർത്തി മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ചെയ്തത് ആകണമെന്നില്ല, നിയമപരമായി നിർദ്ദേശങ്ങൾ ഉണ്ട് എന്ന അറിവ് മതി. ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി സദുദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നവർക്കെതിരെ സിവിൽ അന്യായങ്ങളോ, മറ്റു നിയമനടപടികളോ നിലനിൽക്കില്ല എന്നും നിയമത്തിൽ പറയുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.