Kerala

സ​മ​ർ​പ്പി​ത​ശു​ശ്രൂ​ഷ​യി​ലേ​യ്ക്ക് തങ്ങളുടെ മൂന്ന് മക്കളെയും സന്തോഷത്തോടെ നൽകിയ മാതാപിതാക്കൾ ഉത്തമ മാതൃക

സ​മ​ർ​പ്പി​ത​ശു​ശ്രൂ​ഷ​യി​ലേ​യ്ക്ക് തങ്ങളുടെ മൂന്ന് മക്കളെയും സന്തോഷത്തോടെ നൽകിയ മാതാപിതാക്കൾ ഉത്തമ മാതൃക

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

കൊ​​​ച്ചി: സ്നേ​​​ഹി​​​ച്ചു വ​​​ള​​​ർ​​​ത്തി​​​യ മ​​​ക്ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ദൈ​​​വ​​​ത്തി​​​ന്‍റെ​​​യും ദൈ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കാ​​​ൻ മ​​​ന​​​സൊ​​​രു​​​ക്കി​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പു​​​തി​​​യ​​​കാ​​​ല​​​ത്തെ സ​​​മ​​​ർ​​​പ്പി​​​ത​​​വി​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കൊ​​​ര​​​ട്ടി കാ​​​ടു​​​കു​​​റ്റി കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ വി​​​ൽ​​​സ​​​ൻ-​​ലി​​​സി ദമ്പതി​​​ക​​​ളാ​​​ണു ത​​ങ്ങ​​ളു​​ടെ മൂ​​​ന്നു പെ​​ൺ​​മ​​​ക്ക​​​ളെ​​​യും സ​​​മ​​​ർ​​​പ്പി​​​ത​​​ശു​​​ശ്രൂ​​​ഷ​​​യി​​​ലേ​​​ക്ക്‌ സന്തോഷത്തോടെ നൽകുവാൻ തയ്യാറായത്.

മ​​​ക്ക​​​ളാ​​​യ ഹി​​​ത, ദി​​​വ്യ, അ​​​നു എ​​​ന്നി​​​വ​​​ർ ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​നി​​​ൽ (എ​​​ഫ്.സി​​​.സി.) അം​​​ഗ​​​ങ്ങ​​​ളാ​​​യി സ​​ന്യാ​​സ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ആ​​​ന​​​ന്ദ​​​ത്തി​​​ലാ​​​ണ്. സ്കൂ​​​ൾ പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ക​​​വി​​​ന്‍റെ ഉ​​​യ​​​ര​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണു മൂ​​​വ​​​രും സ​​ന്യാ​​​സ​​​വി​​​ളി സ്വീ​​​ക​​​രി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ത സ​​​ഞ്ചാ​​​രം തു​​​ട​​​ങ്ങി​​​യ​​​ത്. ര​​​ണ്ടു പേ​​​രും പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ആ​​​ഭി​​​മു​​​ഖ്യ​​​മ​​​റി​​​ഞ്ഞു മി​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സേ​​​വ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

2011ലാ​​​യി​​​രു​​​ന്നു മൂ​​​ത്ത മ​​​ക​​​ൾ സി​​​സ്റ്റ​​​ർ ഹി​​​ത തെ​​​രേ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ വ്ര​​​ത​​​വാ​​​ഗ്ദാ​​​നം. എ​​​ഫ്.സി​​​.സി​​​.യു​​​ടെ ഭോ​​​പ്പാ​​​ൽ അ​​​മ​​​ല പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ​​​മ​​​ർ​​​പ്പി​​​ത​​​ശു​​​ശ്രൂ​​​ഷ. ഇ​​​ൻ​​​ഡോ​​​റി​​​ലെ സെ​​​മി​​​ലി​​​യി​​​ൽ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ക​​​യാ​​​ണു സിസ്റ്റർ. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ മി​​​ക​​​ച്ച മാർക്ക് സ്കോ​​​ർ ചെയ്തിരുന്നു സി​​​സ്റ്റ​​​ർ ഹി​​​ത.

ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ൾ സി​​​സ്റ്റ​​​ർ ദി​​​വ്യ 2013 ഏ​​​പ്രി​​​ലി​​​ൽ പ്ര​​​ഥ​​​മ​​​വ്ര​​​ത​​​വാ​​​ഗ്ദാ​​​നം സ്വീ​​​ക​​​രി​​​ച്ചു. എ​​​ഫ്സി​​​സി​​​യു​​​ടെ തൃ​​​ശൂ​​​ർ ന​​​വ​​​ജ്യോ​​​തി പ്രോ​​​വി​​​ൻ​​​സി​​​ൽ അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ദി​​​വ്യ, ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ന​​​ഴ്സിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ്.

ചേ​​​ച്ചി​​​മാ​​​രു​​​ടെ വ​​​ഴി​​​യി​​​ൽ ഇ​​​ള​​​യ മ​​​ക​​​ൾ അ​​​നു വി​​​ൽ​​​സ​​​നും സ​​​ന്യാ​​​സ​​​വി​​​ളി സ്വീ​​​ക​​​രി​​​ക്കു​​​ന്പോ​​​ഴും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പി​​​ന്തി​​​രി​​​പ്പി​​​ച്ചി​​​ല്ല. ദൈ​​​വ​​​ത്തി​​​ന്‍റെ​​​യും മ​​​ക്ക​​​ളു​​​ടെ​​​യും ഇ​​​ഷ്ടം നി​​​റ​​​വേ​​​റ​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ൽ​​​സ​​​ന്‍റെ​​​യും ലി​​​സി​​​യു​​​ടെ​​​യും നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യ നി​​​ല​​​പാ​​​ട്. എ​​​ഫ്സി​​​സി അ​​​മ​​​ല പ്രോ​​​വി​​​ൻ​​​സി​​​നു വേ​​​ണ്ടി ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നു സി​​​സ്റ്റ​​​ർ അ​​​നു വ്ര​​​ത​​​വാ​​​ഗ്ദാ​​​നം ന​​​ട​​​ത്തി.

സി​​​സ്റ്റ​​​ർ അ​​​നു​​​വി​​​നും സ​​​ഹോ​​​ദ​​​രി​​​മാ​​​ർ​​​ക്കും ഇ​​​ന്ന​​​ലെ മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ കാ​​​ടു​​​കു​​​റ്റി ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് പ​​​ള്ളി​​​യി​​​ൽ സ്വീ​​​ക​​​ര​​​ണ​​​വും കൃ​​​ത​​​ജ്ഞ​​​താ ദി​​​വ്യ​​​ബ​​​ലി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

മ​​​ക്ക​​​ളെ വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ നി​​​ഷ്ഠ​​​ക​​​ളി​​​ൽ വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ വി​​​ൽ​​​സ​​​നും ലി​​​സി​​​യും ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു വി​​​കാ​​​രി ഫാ. ​​​ബൈ​​​ജു ക​​​ണ്ണ​​​ന്പി​​​ള്ളി പ​​​റ​​​ഞ്ഞു. സ​​​മ​​​ർ​​​പ്പി​​​ത​​​രു​​​ടെ ജീ​​​വി​​​ത​​​ലാ​​​ളി​​​ത്യ​​​വും ന​​ന്മ​​യും അ​​​ടു​​​ത്ത​​​റി​​​ഞ്ഞു വ​​​ള​​​രാ​​​നും അ​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി. വി​​​ൽ​​​സ​​​ന്‍റെ ആ​​​ദ്യ​​​ത്തെ വീ​​​ട് പ​​​ള്ളി​​​ക്കു മു​​​ന്പി​​​ൽ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. ലി​​​സി ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ മൂ​​​ന്നാം സ​​​ഭ​​​യി​​​ലും പാ​​​രി​​​ഷ് കൗ​​​ണ്‍​സി​​​ലി​​​ലും അം​​​ഗ​​​മാ​​​ണ്. വി​​​ൻ​​​സ​​​ന്‍റെ സ​​​ഹോ​​​ദ​​​രി സി​​​സ്റ്റ​​​ർ ആ​​​ൻ മ​​​രി​​​യ ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി​​​യാ​​​ണ്.

പ്രാ​​​യ​​​മാ​​​യി​​​ക്ക​​​ഴി​​​യു​​​ന്പോ​​​ൾ പ​​​രി​​​ച​​​രി​​​ക്കാ​​​ൻ ആ​​​രു​​​ണ്ടാ​​​കും എ​​​ന്നു വി​​​ൽ​​​സ​​​നോ​​​ടും ലി​​​സി​​​യോ​​​ടും ചോ​​​ദി​​​ച്ചാ​​​ൽ ല​​​ളി​​​ത​​​വും ഉ​​​റ​​​ച്ച ബോ​​​ധ്യ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​മു​​​ണ്ട്. മ​​​ക്ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തു ദൈ​​​വ​​​ത്തി​​​ന്‍റെ വ​​​ഴി​​​യാ​​​ണ്. ആ ​​​ദൈ​​​വം ഇ​​​തു​​​വ​​​രെ ഞ​​​ങ്ങ​​​ളെ ന​​​യി​​​ച്ചു. ഇ​​​നി​​​യും അ​​​തു​​​ണ്ടാ​​​കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker