Public Opinion

സഭ ചര്‍ച്ച് ആക്ടിനെ എതിർക്കുന്നത് എന്തുകൊണ്ട്? 24 കാരണങ്ങൾ

സഭ ചര്‍ച്ച് ആക്ടിനെ എതിർക്കുന്നത് എന്തുകൊണ്ട്? 24 കാരണങ്ങൾ

ജയിംസ് കൊക്കാവയലിൽ

1. സഭയുടെ സമ്പത്തിനെ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിൽ.

2. സമ്പത്ത് സർക്കാർ നിയന്ത്രണത്തിൽ ആയി കഴിയുമ്പോൾ ബിഷപ്പുമാർ, വൈദീകർ തുടങ്ങിയവരുടെ നിയമനങ്ങളും സെമിനാരി പരിശീലനം, വൈദികാർത്ഥികളുടെ തെരഞ്ഞെടുപ്പ് (Psc ടെസ്റ്റ് പോലെ നടക്കും സ്വഭാവ ഗുണവും അത്മീയതയും പ്രസക്തമല്ലാതാകും) തുടങ്ങിയവയും സർക്കാർ നിയന്ത്രണത്തിൽ വരും. ഭരണകക്ഷിക്ക് താല്പര്യമുള്ളവർ ഇവിടെ നിയമിക്കപ്പെടും. രാഷ്ട്രീയ കൈകടത്തൽ ഇവിടെ ഉണ്ടാകും.

3. ആരാധനാ ക്രമങ്ങളിലും രാഷ്ട്രീയ കൈകടത്തൽ ഉണ്ടാകും. ശബരിമല തന്ത്രിയോട് “പുണ്യാഹം തളിക്കാൻ ആരുപറഞ്ഞു” എന്ന് മന്ത്രി ചോദിക്കുന്ന സാഹചര്യം കൂദാശ പരികർമ്മങ്ങളിലേയ്ക്കും കടന്നുവരും.

4. സഭയ്ക്ക് സ്വത്ത് വിശ്വാസ സംരക്ഷണത്തിനും പരിപാലനത്തിനുമാണ്. എന്നാൽ, ഈ ബിൽ മൂലം സഭയുടെ ലക്ഷ്യങ്ങൾക്കായി അവ ഉപയോഗിക്കാൻ സാധിക്കാതെ വരും. ട്രൈബൂണൽ ഉത്തരവിടുന്ന കാര്യങ്ങൾക്ക് മാത്രമേ അവ ഉപയോഗിക്കാൻ സാധിക്കൂ.

5. ചൈന മോഡലിൽ ഒരു സ്റ്റേറ്റ് ചർച്ച് ഉണ്ടാക്കിയെടുക്കുവാൻ ഉള്ള പ്രാരംഭ നടപടിയാണ് ഈ ബില്ല്.

6. ഈ ബിൽ സർക്കാരിന് സഭയുടെ അധികാരത്തിലേക്കുള്ള പ്രവേശനകവാടമാണ്. നിലവിൽ ആകർഷകമായ വ്യവസ്ഥകൾ അവതരിപ്പിക്കുന്നു, ഇത് പാസാക്കി എടുത്തതിനുശേഷം കാലക്രമത്തിൽ വ്യവസ്ഥകളിൽ മാറ്റം വരുത്തി അധികാരം കയ്യേറും.

7. തർക്കങ്ങളെ സംബന്ധിച്ച അന്തിമതീരുമാനം ഒരു ട്രൈബ്യൂണലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്, ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാണ്, അതിനെതിരെ കോടതിയിൽ അപ്പീൽ പോകുവാൻ സാധിക്കുകയില്ല.

8. ആർക്കും ട്രൈബ്യൂണലിനെ സമീപിക്കാമെന്ന വ്യവസ്ഥ, നിരന്തര വ്യവഹാരങ്ങളിലൂടെ ഭരണസ്തംഭനം സഭയിൽ ഉളവാക്കുവാൻ വേണ്ടിയാണ്.

9. ഈ ബിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ്.

10. സഭയെ ഒരു സാമ്പത്തിക സ്ഥാപനമായി അധ:പതിപ്പിക്കുന്നതിനുള്ള ഗൂഢശ്രമം ഇതിൽ നടക്കുന്നു.

11. ഭരണഘടനയുടെ കാഴ്ചപ്പാടിൽ ഓരോ സഭാ ഘടകവും നിലവിൽ ഒരു സാധാരണ പൗരന്റെ അവകാശങ്ങളുള്ള ഒരു നൈയാമിക വ്യക്തി അഥവാ ലീഗൽ പേഴ്സൺ ആണ്. എന്നാൽ ഓരോ സഭ ഘടകവും ട്രസ്റ്റായി രജിസ്റ്റർ ചെയ്യണമെന്ന് ഈ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത് ഒരു നൈമാമിക വ്യക്തിയുടെ അവകാശങ്ങൾ സഭാ ഘടകങ്ങൾക്ക് നഷ്ടപ്പെടുത്തുന്നു. ട്രസ്റ്റുകൾ നൈയാമിക വ്യക്തികളല്ല.

12. സഭാ സ്വത്തുക്കൾ നിലവിൽ ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമായി, സഭയുടെ വ്യക്തിനിയമം ആയ കാനൻ ലോ പ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു. പുതിയ ബിൽ ഈ അവകാശം ഇല്ലാതെയാക്കും.

13. എല്ലാ സഭകളും ആഗോളം ആകയാൽ കേരളത്തിന് പുറത്തുള്ള സഭാ സംവിധാനങ്ങൾ ഈ ബിൽ പ്രകാരം എങ്ങനെ കൈകാര്യം ചെയ്യപ്പെടും? ഉദാഹരണത്തിന്, സീറോമലബാർ സഭയുടെ സ്വത്തുക്കൾ കേരളത്തിന് പുറത്തുള്ള രൂപതകൾക്ക് കൂടി അവകാശപ്പെട്ടതാണ്, ആ സ്വത്തിനെ സംബന്ധിച്ചുള്ള ഒരു തർക്കം ഈ ട്രൈബ്യൂണൽ എങ്ങനെ കൈകാര്യം ചെയ്യും.

14. ക്രിസ്ത്യാനികൾക്ക് മാത്രമായിട്ടാണ് സർക്കാർ ഇപ്രകാരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്. മറ്റുമതങ്ങളുടെ സ്വത്തുവകകൾ നിയന്ത്രിക്കുന്ന സംവിധാനങ്ങളൊന്നും സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.

15. ദേവസ്വം ബോർഡും, വഖഫ് ബോർഡും രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും മോസ്കുകളും മാത്രം കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ സംവിധാനമാണ്. അനേകായിരം ക്ഷേത്രങ്ങളും മോസ്കുകളും സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്നു.

16. സഭാ സ്വത്തുക്കൾ വിശ്വാസികളുടെ അധ്വാനഫലമാണ് രാജ്യത്തിന്റെ സംഭാവനയല്ല.

17. ഈ ബില്ലിൽ സർക്കാർ വ്യക്തതയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇത് നടപ്പിലാക്കില്ല എന്ന് പറയുമ്പോഴും, നിയമ പരിഷ്കരണ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ഇത് പിൻവലിച്ചിട്ടില്ല. ചർച്ചകൾക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

18. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഗവൺമെന്റിന്റെ അറിവോടെയല്ല, താൻ തന്നെ മുൻകൈ എടുത്താണ് ഈ കരട് ബിൽ ചർച്ചയ്ക്ക് വെച്ചത് എന്ന് പറയുന്ന പ്രസ്താവനയുടെ അവസാനം തന്നെ ഗവൺമെന്റ് ഇത് നടപ്പിലാക്കാൻ താല്പര്യപ്പെടുന്നു എന്നദ്ദേഹം എഴുതിയിരിക്കുന്നു.

19. അതിനാൽ ഗവൺമെൻറിന്റ് നടപടികൾ നിഗൂഡവും സംശയം ഉളവാക്കുന്നതാണ്.

20. സുതാര്യതയ്ക്കു വേണ്ടി പുതിയ ഒരു സംവിധാനം സഭയിൽ ആവശ്യമില്ല. നിലവിലുള്ള സംവിധാനങ്ങൾ സുതാര്യം തന്നെയാണ്.

21. പൊതുയോഗം, പാരീഷ് കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി, എന്നിവയിലൂടെയാണ് ഇടവകകളിലും രൂപതകളിലും എല്ലാകാര്യങ്ങളും നടക്കുന്നത്. സ്ഥാപനങ്ങൾ ട്രസ്റ്റുകൾ ആണ്.

22. കൂടാതെ പാൻ കാർഡ്, 12 A രജിസ്ട്രേഷൻ, ഓഡിറ്റിംഗ് തുടങ്ങി എല്ലാ സംവിധാനങ്ങളും എല്ലായിടത്തുമുണ്ട്.

23. ഈ ബില്ലിനോട് ചർച്ചകളല്ല വേണ്ടത് പ്രതിഷേധങ്ങളും പ്രതികരണങ്ങളുമാണ്.

24. മാർച്ച് 6 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പരമാവധി പ്രതികരണങ്ങൾ നിയമ പരിഷ്കരണ കമ്മിഷനെ email വഴിയോ Post വഴിയോ അറിയിക്കേണ്ടതാണ്.

e-mail address –
lawreformskerala@gmail.com

Postal Address

The Chairman,
Kerala Law Reforms Commission,
TC 25/2450
CSI Building,3rd Floor,
Puthenchantha
Trivandum
PIN-695001

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker