സനല്‍കുമാറിന്റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്
സനല്‍കുമാറിന്റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കൊടങ്ങാവിള സ്വദേശി സനല്‍കുമാറിന്റെ കൊലയാളി നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസ്സിയേഷന് രൂപതാ സമിതി ആവശയപ്പെട്ടു.
കൊല നടത്തി ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തത് അപലപനീയമാണ്. പ്രതിയെ പിടിക്കാത്തതില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നത് വ്യക്തമാണ്. സനല്‍കുമാറിന്റെ കുടുംബത്തിന് നീതി നടപ്പാക്കേണ്ടത് ഉത്തരവാദിത്വമുളള ഒരു ഗവണ്മെന്റിന്റെ കര്‍ത്തവ്യമാണ്. സനല്‍കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യക്ക് സര്‍ക്കാര്‍ജോലിയും ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ലാറ്റിന്‍കാത്തലിക് അസോസിയേഷന് നെയ്യാറ്റിന്‍കര രൂപതാ നേതൃത്വം ആവശ്യപ്പെട്ടു.
രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചയോഗത്തില്‍ രൂപതാ പ്രസിഡന്റ് ഡി.രാജു, സെക്രട്ടറി സദാനന്ദന്, അല്മായ കമ്മിഷന് ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.