Diocese
സജിത് ജോസഫ് കത്തോലിക്കാസഭയിലേക്ക് വന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍; ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
അനുതപിച്ച് സഭയിലേക്ക് തിരിച്ച് വരുന്നവരെ സഭ മാതൃവാത്സല്ല്യത്തോടെ സ്വീകരിക്കും...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: സുപ്രസിദ്ധ വചന പ്രസംഗകനായ സജിത് ജോസഫ് കത്തോലിക്കാ സഭയിലേക്ക് കടന്ന് വന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാലും പ്രേരണയാലുമാണെന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് നമുക്ക് ഒരിക്കലും തടസം നില്‍ക്കാന്‍ സാധിക്കില്ലെന്നും, ബ്രദര്‍ സജിത് ജോസഫിന്റെ എപ്പിസ്കോപ്പല്‍ പ്രൊട്ടക്ടര്‍ കൂടിയായ ബിഷപ്പ് പറഞ്ഞു.
വിമര്‍ശനങ്ങള്‍ സാധാരണമാണെന്നും, വിമര്‍ശനങ്ങളെ സ്നേഹംകൊണ്ടാണ് നേരിടേണ്ടതെന്നും, അനുതപിച്ച് സഭയിലേക്ക് തിരിച്ച് വരുന്നവരെ സഭ മാതൃവാത്സല്ല്യത്തോടെ സ്വീകരിക്കുമെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. സഭയുടെ മാതൃ സമീപനമാണ് ബ്രദര്‍ സജിത്ജോസഫിനെ കൂടുതല്‍ സ്വീകര്യനാക്കുന്നതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.