സംഗീത വഴിയിലെ സന്യാസ ജീവിതം; രചനയും സംഗീതവും സിസ്റ്റർ ക്രിസ്റ്റി
സംഗീത വഴിയിലെ സന്യാസ ജീവിതം; രചനയും സംഗീതവും സിസ്റ്റർ ക്രിസ്റ്റി
പാലക്കാട്: വാക്കുകൾ വെറും കുമിളകളോ അക്ഷരക്കൂട്ടങ്ങളോ അല്ല. ചേരുവകൾ കൃത്യമാകുമ്പോൾ അതു താളബോധമുള്ള സംഗീതമായി പുനർജനിക്കും. ഇമ്പമാർന്ന ശബ്ദത്തിൽ ഹൃദയത്തോടു ചേർന്നുനിൽക്കും. അർഥവും സ്നേഹവും പ്രതീക്ഷയും വാരിക്കോരി നൽകും. രചനയിലും ശബ്ദത്തിലും ഈ കാവ്യനീതി കാലം പകർന്നുനൽകിയപ്പോൾ സിസ്റ്റർ ഡോ. ക്രിസ്റ്റി ആദ്യം പാട്ടുകാരിയായി. പിന്നെ രചനയും സംഗീതവും നിർവഹിച്ചു.
അധ്യാപിക, വൈസ് പ്രിൻസിപ്പൽ, പാട്ടുകാരി, രചയിതാവ്, സംഗീതസംവിധാനം എന്നീ മേഖലകളിലെല്ലാം സിസ്റ്റർ കൈയൊപ്പു ചാർത്തിക്കഴിഞ്ഞു.
പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റി സിഎംസി സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച ആദ്യ ഭക്തിഗാന സിഡി പുറത്തിറങ്ങി. “ആ ഗേഹം അനശ്വര ഗേഹം” എന്ന പേരുള്ള സിഡിയിൽ മൃതസംസ്കാരവേളകളിൽ ആലപിക്കാനുതകുന്ന പ്രാർഥനാഗാനങ്ങളാണുള്
പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പ്രകാശനം നിർവഹിച്ച സിഡിയിൽ ബിഷപ്പിന്റെ അനുഗ്രഹപ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനാലാപനങ്ങളിലൂടെ പ്രശസ്തനായ കെസ്റ്ററാണ് മുഖ്യഗായകൻ. കൂടാതെ ആർ.വി. കപ്പൂച്ചിൻ (ഫാ. റോജർ), സിസ്റ്റർ എമിൽ മരിയ സിഎംസി, സിസ്റ്റർ ജെസ്ന സിഎംസി, ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ എന്നിവരും പാടിയിട്ടുണ്ട്. സങ്കീർത്തനാലാപനത്തിലൊ
താമരശേരി രൂപതയിലെ മഞ്ഞുവയൽ സെന്റ് ജോൺസ് ചർച്ച് ഇടവകാംഗമാണ് സിസ്റ്റർ. പാലക്കാട് മേഴ്സി കോളജ് അധ്യാപികയും പിന്നീട് വൈസ് പ്രിൻസിപ്പലുമായിരുന്നു.