Kerala

സംസാരിക്കുന്ന തെളിവുകൾ…

സംസാരിക്കുന്ന തെളിവുകൾ...

ജോസ് മാർട്ടിൻ

ബിഷപ്പ് ഫ്രാങ്കോ തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് അല്ല ഇപ്പോൾ പ്രധാന വിഷയം. അദ്ദേഹം തെറ്റ്കാരൻ ആണെങ്കിൽ ശിഷിക്കപെടണം അതിൽ സഭക്കോ വിശ്വാസിസമൂഹത്തിനോ എതിരഭിപ്രായം ഇല്ല. പോലീസ് അന്വേഷണം നടത്തി സമർപ്പിക്കുന്ന തെളിവുകളുടെ കോടതിയാണ് തീരുമാനിക്കേണ്ടത് ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന്.

ബിഷപ്പ് രാജിവക്കുക എന്നതാണ് ഇവരുടെ പ്രധാന വിഷയം. ഒരു കത്തോലിക്കാ ബിഷപ്പിന് തൽസ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണത്തിൽ എന്ത് ഇടപെടൽ ആണ് നടത്താൻ കഴിയുന്നത്? സ്വാധീനം ഉണ്ടെന്നു കരുതിയാൽ തന്നെ ആ വ്യക്തി രാജിവച്ചാലും ഉണ്ടാകും. അപ്പോൾ അതല്ല വിഷയം.

കത്തോലിക്കാ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഗൂഡ ശക്തികൾ ഇതിന്റെ പിന്നിൽ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉന്നത തലങ്ങളിൽ നിന്നുള്ള ശക്തമായ പിന്തുണ ഇല്ലാതെ, കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങും എന്ന് മനസിലാക്കാൻ കത്തോലിക്കാ വിശ്വാസികൾ ബുദ്ധിഇല്ലാത്തവർ അല്ല. ആരാണ് ഇവരുടെ പിന്നിൽ? കുറേ നിരീശ്വരവാദികളും പിന്നെ കുറേ വെള്ളയടിച്ച കുഴിമാടങ്ങളും.

ബിഷപ്പിനെ തുറങ്കിൽ അടക്കണം എന്ന് ആവശ്യപെട്ട് “എട്ടും പൊട്ടും അറിയാത്ത മുസ്ലിം കുട്ടികളെ” സമരപന്തലിൽ കൊണ്ട് വന്നു ഇരുത്തിയത് ആരുടെ പിന്തുണ നേടാൻ ആണ്? എന്താണ് ഇതിനു പിന്നിലെ അജണ്ട?

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker