Diocese
വ്ലാത്താങ്കര ഫെറോന ജീസസ് ഫ്രണ്ട്‌സ് ക്ലാസ് സംഘടിപ്പിച്ചു
വ്ലാത്താങ്കര ഫെറോന ജീസസ് ഫ്രണ്ട്‌സ് ക്ലാസ് സംഘടിപ്പിച്ചു
അർച്ചന കണ്ണറവിള
വ്ലാത്താങ്കര: വ്ലാത്താങ്കര ഫെറോനാ ദൈവവിളികമീഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തെ ജീസസ് ഫ്രണ്ട്‌സ് ക്ലാസ്സ് 13-ന് ഉദയൻകുളങ്ങരയിൽ വച്ച് നടന്നു.
രാവിലെ 10 മണിക്ക് സിസ്റ്റർ ജോയി. സി. മേരി ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, അർച്ചന കണ്ണറവിള ക്ലാസ്സ് കൈകാര്യം ചെയ്തു.
“ജീവിത വിജയത്തിന് ജീവിത മര്യയാദകൾ” എന്ന വിഷയത്തെ ആസ്പദമാക്കിയായിരു ന്നു ക്ലാസ്സ് ക്രമീകരിച്ചിരുന്നത്. പ്രാർത്ഥന, ജീവിത വിശുദ്ധി, ആനന്ദിച്ചു ആഹ്ലാദിക്കുക, ദൈവവിളി, പഠനം എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ.
വിവിധ ഇടവകളിൽ നിന്നുമായി 115 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. ക്ലാസ്സിന് എല്ലാവിധ സഹായ സഹകരണങ്ങളും നൽകിയ ഉദയൻകുളങ്ങര ഇടവകയ്ക്കും വചനബോധന H.M. ശ്രീ. ബെൻസണും അനിമേറ്റർ ശ്രീ. സുനിൽ നന്ദി അറിയിച്ചു.